കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്: ചെന്നിത്തല
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് ബാലകൃഷ്ണനെതിരെ പണം തട്ടിപ്പ് കേസിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബിനോയ് കോടിയേരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
13 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇതോടൊപ്പം വിജയന്‍പിള്ള എം.എല്‍.എയുടെ മകനെതിരെ ചെക്ക് കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ രണ്ടു കേസുകളും ഏറെ ഗൗരവമുള്ളതാണ്. ഇത്രയും ഗൗരവമുള്ള കേസുകള്‍ അന്വേഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഖേദകരമാണ്. സ്വന്തം പാര്‍ട്ടിയുടെ സെക്രട്ടറിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."