HOME
DETAILS

കോഫി ഹൗസിന് നേരെ അക്രമം : പൊലിസ് കേസെടുത്തു

  
backup
May 29 2016 | 20:05 PM

%e0%b4%95%e0%b5%8b%e0%b4%ab%e0%b4%bf-%e0%b4%b9%e0%b5%97%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%aa

കാഞ്ഞങ്ങാട് : നഗരത്തിലെ  ഇന്ത്യന്‍ കോഫി ഹൗസിന് നേരെ അക്രമം നടത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്തു. കുപ്രസിദ്ധ കവര്‍ച്ചകാരന്‍ കാരാട്ട് നൗഷാദിനും കൂട്ടാളിക്കുമെതിരെയാണ്  ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ്  കോഫി ഹൗസിന് നേരെ ഇവര്‍ അക്രമം നടത്തിയത്.ഇതേ തുടര്‍ന്ന് സ്ഥാപനത്തിന്റെ   ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു.
     ഇതിനു മുന്‍പ്   കോഫി ഹൗസ് പരിസരത്ത് രണ്ട് സംഘങ്ങള്‍ ചേരിതിരിഞ്ഞ് സംഘട്ടനത്തിലേര്‍പ്പെടുകയും ഇത്  സംഘര്‍ഷത്തിന് സാധ്യത ഉണ്ടാക്കുകയും ചെയ്തിരുന്നു. കഞ്ചാവ് വില്‍പ്പനക്കാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തിയതോടെ  സംഘം സ്ഥലം വിടുകയും ചെയ്തിരുന്നു.സംഘട്ടനം നടക്കുന്ന വിവരം പൊലിസിനു നല്‍കിയത്
 കോഫി ഹൗസ് ജീവനക്കാരാണെന്നാരോപിച്ചായിരുന്നു സ്ഥാപനത്തിന് നേരെ ആക്രമണം നടത്തിയതെന്ന് പറയുന്നു.
   പൊലിസ്  അന്വേഷണത്തില്‍  കാരാട്ട് നൗഷാദും കൂട്ടാളിയുമാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.കവര്‍ച്ച, വധശ്രമം, ആസിഡാക്രമണം തുടങ്ങി ഒട്ടനവധി കേസുകളില്‍ പ്രതിയായ   നൗഷാദ് ഒരുകേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.അടുത്തിടെയാണ്  ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago
No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago
No Image

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്; ഏഴ് വാഗ്ദാനങ്ങളുമായി ഇന്‍ഡ്യ സഖ്യം പ്രകടനപത്രിക പുറത്തിറക്കി

National
  •  a month ago
No Image

14 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 70 വർഷം കഠിനതടവ്

Kerala
  •  a month ago
No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago