ഒ.എന്‍.വിയുടെ കുടുംബവീട് സാഹിത്യ അക്കാദമി ഏറ്റെടുക്കുന്നു
കൊല്ലം: കവി ഒ.എന്‍.വി. കുറുപ്പിന്റെ കുടുംബവീടായ ചവറയിലെ 'നമ്പ്യാടിക്കല്‍' തറവാട് സാഹിത്യ അക്കാദമി ഏറ്റെടുക്കുന്നു. ഒ.എന്‍.വി. ജനിച്ച് വളര്‍ന്നതും കൗമാരം ചെലവഴിച്ചതും ഇവിടെയാണ്. വീട് അക്കാദമി ഏറ്റെടുക്കുന്നതിനെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. സാംസ്കാരിക വകുപ്പിന്റെ അനുമതി അടക്കമുള്ള നടപടികള്‍ ബാക്കിയുണ്ടെന്ന് സാഹിത്യ അക്കാദമി അംഗം ഡോ. സി ഉണ്ണികൃഷ്ണന് പറഞ്ഞു. ഒ.എന്‍.വി.യുടെ ഒന്നാം ചരമവാര്‍ഷികമായ 13ന് അക്കാദമി ഭാരവാഹികളും കവിയുടെ ആരാധകരും കുടുംബാംഗങ്ങളും ഈ വീട്ടില്‍ ഒത്തുചേരും. തിരക്കഥാകൃത്തും കവിയുടെ അനന്തരവളുടെ ഭര്‍ത്താവുമായ അനില്‍കുമാര്‍ മുഖത്തലയുടെ നേതൃത്വത്തിലാണ് ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്.
വീടിനോട് ചേര്‍ന്ന് ശില്പി പാവുമ്പ മനോജ് നിര്‍മിക്കുന്ന 'അമ്മ' കാവ്യ ശില്പവും അനാവരണം ചെയ്യും. ഒന്‍പതടി ഉയരത്തിലുള്ള സിമന്റ് ശില്പം ഒ.എന്‍.വി.യുടെതായി ഉയരുന്ന ആദ്യ സ്മാരകംകൂടിയാണ്. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ സാംസ്ക്കാരിക സമുച്ഛയമായിരിക്കും ചവറയിലേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."