HOME
DETAILS

ഫൈസല്‍ വധക്കേസ് പ്രതികളുടെ ജാമ്യം: നാട്ടുകാര്‍ക്ക് പ്രതിഷേധം

  
backup
February 12 2017 | 02:02 AM

%e0%b4%ab%e0%b5%88%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81

 

തിരൂരങ്ങാടി: ഇസ്‌ലാം സ്വീകരിച്ചതിനെ തുടര്‍ന്നു കൊല്ലപ്പെട്ട പുല്ലാണി ഫൈസല്‍ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതോടെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രമാദമായ കേസില്‍ പ്രതികള്‍ക്കു നിഷ്പ്രയാസം ജാമ്യം ലഭിച്ചതോടെ കൊടിഞ്ഞിയിലും പരപ്പനങ്ങാടിയിലും തിരൂരിലും സംഘര്‍ഷത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.
കേസില്‍ മുഖ്യപ്രതികളടക്കം പതിനൊന്നു പേര്‍ക്കാണ് വെള്ളിയാഴ്ച മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളില്‍ ഭൂരിഭാഗവും കൊടിഞ്ഞിയിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളും ഫൈസലിന്റെ ബന്ധുക്കളുമാണെന്നതാണ് കൊടിഞ്ഞിയില്‍ സംഘര്‍ഷത്തിനു സാധ്യതയായി പൊലിസ് കാണുന്നത്. മാത്രവുമല്ല, ഫൈസല്‍ വധത്തിനുശേഷം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കിടയില്‍നിന്ന് ആസൂത്രിത നീക്കങ്ങളും നടക്കുന്നുണ്ട്.
ഫൈസല്‍ കൊല്ലപ്പെട്ട ആഴ്ചയില്‍തന്നെ നന്നമ്പ്ര വെള്ളിയാമ്പുറത്ത് വി.എച്ച്.പിയുടെ പ്രകോപനപരമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിലവില്‍ പ്രകോപനമുണ്ടാക്കി ആക്രമണം അഴിച്ചുവിടാന്‍ സംഘ്പരിവാറിന്റെ ഭാഗത്തുനിന്നു നീക്കംനടക്കുന്നതായി പൊലിസ് സംശയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധഭാഗങ്ങളില്‍ ബി.ജെ.പി ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകരുടെ രഹസ്യയോഗങ്ങള്‍ നടന്നുവരുന്നതായും രഹാസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങള്‍ ലഭിച്ചു.
ആഘോഷങ്ങള്‍ കെങ്കേമമാക്കുന്നതിന്റെ പേരിലും ഇത്തരം നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഏതാനും ദിവസംമുന്‍പു വിവിധ പ്രദേശങ്ങളില്‍നിന്നെത്തിയ യുവാക്കള്‍ ഫൈസല്‍ കൊല്ലപ്പെട്ട ഫാറൂഖ്‌നഗറില്‍ നൃത്തംചെയ്ത് ഏറെനേരം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്.
പരപ്പനങ്ങാടിയിലെ ബി ഫോര്‍ യു എന്ന ഡ്രൈവിങ് സ്‌കൂളിന്റെ ഉടമയാണ് പ്രതിയും വിമുക്ത ഭടനുമായ ജയപ്രകാശ്. പരപ്പനങ്ങാടിയില്‍ ഇപ്പോഴും സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്.
ജയപ്രകാശ് കേസില്‍ ഉള്‍പ്പെട്ടതോടെ ഇയാളുടെ ചെട്ടിപ്പടിയിലെ ബി ഫോര്‍യു ഡ്രൈവിങ് സ്‌കൂള്‍ ദുരൂഹസാഹചര്യത്തില്‍ അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചിരുന്നു. മറ്റൊരു പ്രതി പാലത്തിങ്ങല്‍ പള്ളിപ്പടി ലിജേഷ് എന്ന ലിജുവിന് കൊടിഞ്ഞി ചെറുപ്പാറയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉണ്ടായിരുന്നെങ്കിലും കേസിലുള്‍പ്പെട്ടതോടെ നാട്ടുകാര്‍ പൂട്ടിച്ചു.
കൃത്യം നടത്തിയ കേസില്‍ തിരൂര്‍ പുല്ലൂണി കരാട്ടുകടവ് സ്വദേശി കണക്കന്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25), ഗൂഢാലോചനാകേസില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32), പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് (32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവര്‍ക്കാണ് വെള്ളിയാഴ്ച മഞ്ചേരി ജില്ലാ കോടതിയില്‍നിന്നു ജാമ്യം ലഭിച്ചത്. പ്രതികള്‍ നാളെ ജയില്‍ മോചിതരാകും.
കേസില്‍ ആകെ പതിനഞ്ചു പ്രതികളാണ് ഇതുവരെപിടിയിലായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago