ടിപ്പുസുല്‍ത്താന്‍ അടക്കം 70 പേരുടെ ചിത്രങ്ങള്‍ ഡല്‍ഹി നിയമസഭയില്‍
ന്യൂഡല്‍ഹി: മൈസൂര്‍ രാജാവായിരുന്ന ടിപ്പുസില്‍ത്താന്റെ ഛായാചിത്രം ഡല്‍ഹി നിയമസഭയില്‍ തൂക്കിയതിനെച്ചൊല്ലി ബി.ജെ.പി- എ.എ.പി വാക്‌പോര്. രാഷ്ട്ര നിര്‍മാണം, സ്വാതന്ത്ര്യസമരം തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തിനു സംഭാവന നല്‍കിയ 70 പ്രമുഖരുടെ ഛായാചിത്രങ്ങള്‍ കഴിഞ്ഞദിവസമാണ് ഡല്‍ഹി സര്‍ക്കാര്‍ നിയമസഭയില്‍ തൂക്കിയത്. കൂട്ടത്തില്‍ ടിപ്പുസുല്‍ത്താന്റെ ചിത്രവും ഉള്‍പ്പെട്ടതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. സ്വതന്ത്ര്യ സമരസേനാനികളായ അശ്ഫാഖുള്ളാ ഖാന്‍, ഭഗത് സിങ്, ബിര്‍സാ മുണ്ട, റാണി ചെന്നമ്മ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് സഭയില്‍ തൂക്കിയത്. ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് ഓരോ ചിത്രങ്ങളെന്നും സര്‍ക്കാര്‍ അറിയിച്ചു.
ടിപ്പുവിന്റെ ചിത്രം എന്തിനാണ് തൂക്കിയതെന്ന് ബി.ജെ.പി നിയമസഭാംഗം മജീന്ദര്‍ സിങ് സിര്‍സ ചോദിച്ചു. എന്തുകൊണ്ട് ഡല്‍ഹിയില്‍ നിന്നുള്ള ആരെയും ഉള്‍പ്പെടുത്തിയില്ല. ഡല്‍ഹിക്കോ ഡല്‍ഹിയുടെ ചരിത്രത്തിനോ ഒരു സംഭാവനയും നല്‍കാത്ത ഒരാളുടെ ചിത്രം ഡല്‍ഹി നിയമസഭയില്‍ തൂക്കിയതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സ്വതന്ത്രസമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും ഒരു ബി.ജെ.പി- ആര്‍.എസ്.എസ് നേതാവിന്റെ പേര് ബി.ജെ.പി എം.എല്‍.എമാരോട് ചോദിച്ചിരുന്നുവെങ്കിലും അവര്‍ക്കതിനു കഴിഞ്ഞില്ലെന്ന് എ.എ.പി വക്താവും എം.എല്‍.എയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഭരണഘടനയുടെ 144ാം പേജില്‍ ടിപ്പുസുല്‍ത്താന്റെ പേരും ഉണ്ടെന്ന് ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാംനിവാസ് ഗോയല്‍ പറഞ്ഞു.
വിഷയത്തില്‍ തരംതാണ രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടി വീരചരമം പ്രാപിച്ച പോരാളിയാണ് ടുപ്പുസുല്‍ത്താന്‍ എന്നായിരുന്നു പരിപാടി ഉദ്ഘാടനംചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."