HOME
DETAILS

പക്കോട വില്‍ക്കുന്നത് ജോലിയെങ്കില്‍ ഭിക്ഷാടനവും ജോലിയെന്ന് ചിദംബരം

  
backup
January 29 2018 | 02:01 AM

%e0%b4%aa%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%9c%e0%b5%8b


ന്യൂഡല്‍ഹി: രാജ്യത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ധനകാര്യ മന്ത്രിയുമായ പി. ചിദംബരം. പക്കോട വില്‍ക്കുന്നത് ജോലിയായി കണക്കാക്കിയാല്‍ ഭിക്ഷയെടുക്കുന്നതിനെയും ജോലിയായി കണക്കാക്കികൂടെയെന്നാണ് ചിദംബരം പരിഹസിച്ചത്.
കഴിഞ്ഞ 19ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തെ പരിഹസിച്ചാണ് ചിദംബരം രംഗത്തുവന്നത്. പക്കോട വിറ്റ് ഒരാള്‍ പ്രതിദിനം 200 രൂപ വീതം സമ്പാദിക്കുന്നുണ്ടെങ്കില്‍ അയാളെ ജോലിയുള്ള ആളായിട്ടല്ലേ പരിഗണിക്കുകയെന്ന് മോദി ചോദിച്ചിരുന്നു. ഇതിനെയാണ് ചിദംബരം ചോദ്യം ചെയ്തത്. പക്കോട വില്‍ക്കുന്നത് ജോലിയാണെങ്കില്‍ ഭിക്ഷയെടുക്കുന്നതും ജോലിയാകില്ലേ.
ഭിക്ഷയെടുക്കാന്‍ നിര്‍ബന്ധിതരായ ദരിദ്രരേയും അംഗവൈകല്യമുള്ളവരേയും ഇനി ജോലിയുള്ളവരായി കണക്കാക്കാമെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
ജോലിയും സ്വയം തൊഴിലും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്ന് ചിദംബരം മോദിയെ ഓര്‍മിപ്പിക്കുന്നു. ഒരു സ്ഥാപനത്തില്‍ നിന്ന് സുരക്ഷിതവും സ്ഥിരവുമായ വരുമാനം ലഭിക്കുന്നതിനെയാണ് ജോലിയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ സ്വയം തൊഴിലിന് ഈ സുരക്ഷിതത്വം ഇല്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളികളെയും ജോലിയുള്ളവരായിട്ടാണോ കണക്കാക്കിയിരിക്കുന്നതെന്നും ചിദംബരം ചോദിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago