ശ്യാം മോഹന് ജന്മനാട്ടില്‍ ആദരം
നെയ്യാറ്റിന്‍കര: ഐ.എസ്.ആര്‍.ഒ യുടെ ആര്‍.എല്‍.വി-ടി.ഡി വിക്ഷേപണ വാഹനം വിജയത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്കു വഹിച്ച ശ്യാം മോഹന് ജന്മനാട്ടില്‍ ആദരം.
ആര്‍.എല്‍.വി-ടി.ഡിയുടെ പ്രോജക്ട് ഡയറക്ടറായ ശ്യാം നെയ്യാറ്റിന്‍കര സ്വദേശിയാണ്. നെയ്യാറ്റിന്‍കര മുന്‍ എം.എല്‍.എ ആയിരുന്ന പി.നാരായണന്‍തമ്പിയുടെ മകനാണ്. നെയ്യാറ്റിന്‍കര ഠൗണ്‍ യു.പി.എസ്, നെയ്യാറ്റിന്‍കര വി.എച്ച്.എസ്.എസ് , ധനുവച്ചപുരം കോളജ് , തൃശൂര്‍ എന്‍.ജി കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മദ്രാസ് ഐ.ഐ.ടിയില്‍ നിന്നു എം.ടെകും ഭാമാ റിസര്‍ച്ച് സെന്റര്‍ ബാഗ്ലൂരില്‍ നിന്നും പി.എച്ച്.ഡിയും നേടി.
ആറ് വര്‍ഷമായി ആര്‍.എല്‍.വി-ടി.ഡിയുടെ പ്രോജക്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്. ഇന്നലെ നെയ്യാറ്റിന്‍കര ആലുംമൂട്ടിലുളള വീട്ടില്‍ നെയ്യാറ്റിന്‍കര പൗരാവലിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. നിയുക്ത എം.എല്‍.എ കെ.ആന്‍സലന്‍ ഉപഹാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."