ദാറുല്‍ ഫൗസ് മദ്രസ വിദ്യാര്‍ഥി 'സര്‍ഗലയം' പ്രവാസ ലോകത്ത് പുതുമയേകി
ദമാം: ജുബൈല്‍ എസ് വൈ എസ് , എസ് കെ ഐ സി സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴിലെ ദാറുല്‍ ഫൗസ് മദ്രസ വിദ്യാര്‍ഥികളുടെ സര്‍ഗലയം 2018 ശ്രദ്ധേയമായി. വെള്ളിയാഴ്ച്ച രാവിലെ ഏഴര മുതല്‍ രാത്രി പതിനൊന്നു വരെ നീണ്ടു നിന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുടെ കലാ പരിപാടികള്‍ ഏറെ ഹൃദ്യമായിരുന്നു.
ജൂനിയര്‍, സീനിയര്‍ വിദ്യാര്‍ഥികളുടെ ദഫ് അരങ്ങേറ്റവും ജനറല്‍ വിഭാഗത്തില്‍ പ്രസ്ഥാന ബന്ധുക്കളുടെ കലാ പ്രകടനങ്ങളും സദസിനെ ഏറെ ആസ്വാദ്യകരമാക്കി.
ദമാം ഹൈവേയില്‍ ഉമ്മു സാഹിഖ് ഓഡിറ്റോറിയത്തില്‍ പെണ്‍കുട്ടികളുടെ മത്സര ശേഷം രണ്ടു മണിക്ക് നടന്ന നടന്ന ആദ്യ സെഷന്‍ ഉദ്ഘാടന ചടങ്ങില്‍ ദാറുല്‍ ഫൗസ് മദ്രസാ സ്വദര്‍ മുഅല്ലിം ഇബ്‌റാഹീം ദാരിമിയുടെ അധ്യക്ഷത വഹിച്ചു.
ദാവൂദ് ഫൈസി നിര്‍ദേശങ്ങള്‍ നല്‍കി. അബ്ദുസ്സലാം ഹുദവി പ്രാര്‍ഥന നടത്തി. സയ്യിദ് അഹ്മദ് തങ്ങള്‍ ആശംസയര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ആണ്‍കുട്ടികളുടെ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, വിഭാഗ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് വിദ്യാര്‍ഥികള്‍ കാഴ്ചവച്ചത്. രാവിലെ നടന്ന പെണ്‍കുട്ടികളുടെ പരിപാടി ഇസ്‌ലാമിക് ഫാമിലി ക്ലസ്റ്റര്‍ (ഐ എഫ് സി) വിങ്ങിന്റെ നേതൃത്വത്തിലാണ് അരങ്ങേറിയത്. പെണ്‍കുട്ടികളുടെ പരിപാടി തുടക്കം മുതല്‍ ഒടുക്കം വരെ വനിത വിങ്ങിന്റെ നിയന്ത്രണത്തിലായിരുന്നു.
രാത്രി ഒന്‍പതു മണിക്ക് നടന്ന സമാപന സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സുലൈമാന്‍ ഖാസിമി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഹുദവി
ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ കമ്മിറ്റി ദശ വാര്‍ഷിക സമ്മേളന പ്രമേയമായ 'പൈതൃകം, നാവോതഥാനം, സത്യ സാക്ഷ്യം' എന്നിവയില്‍ നൂറുദ്ധീന്‍ മൗലവി ചുങ്കത്തറ മുഖ്യ പ്രഭാഷണം നടത്തി. രക്ഷിതാക്കള്‍ക്കുള്ള സന്ദേശം പി ടി എ പ്രസിഡന്റ് ശിഹാബ് കൊടുവള്ളിയും സ്വാഗത സംഘം കണ്‍വീനര്‍ അബ്ദുസ്സലാം കൂടരഞ്ഞി ആമുഖ പ്രഭാഷണവും നടത്തി. അഷ്‌റഫ് ചെട്ടിപ്പടി (കെ എം സി സി), അബൂ ജിര്‍ഫാസ് മൗലവി ദമാം (എസ് വൈ എസ് നാഷണല്‍ കമ്മിറ്റി സെക്രട്ടറി), സുബൈര്‍ അന്‍വരി (എസ് കെ ഐ സി ദമാം), ബഷീര്‍ ബാഖവി, റസാഖ് ഫൈസി, നൗഷാദ് കെ എഎസ് പുരം സംസാരിച്ചു. സ്ഥാപക നേതാക്കളായ സൈതലവി ഹാജി വേങ്ങര, ആലിക്കുട്ടി സാഹിബ്, ഹാജി, ബാവ ഹാജി മാര്‍ക്കറ്റ് എന്നിവരെ അണിയിച്ചു ആദരിച്ചു. നൗഫല്‍ നാട്ടുകല്‍ നന്ദിയര്‍പ്പിച്ചു.
പൊതു പരീക്ഷയില്‍ അഞ്ച്, ഏഴ് ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സബ്ജൂനിയര്‍ , ജൂനിയര്‍, എന്നീ വിഭാഗങ്ങളിലായി നടന്ന വിവിധ കലാ പരിപാടികള്‍ക്ക് ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്കുള്ള പ്രത്യേക സമ്മാനങ്ങളും പങ്കെടുത്തവര്‍ക്കും, ജൂനിയര്‍, സീനിയര്‍വിഭാഗം ദഫ് ടീമിനും പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
മുഹമ്മദ് ഫാസി, ഷജീര്‍ കൊടുങ്ങല്ലൂര്‍, മനാഫ് മാത്തോട്ടം, അബ്ദുല്ല കിടങ്ങയം, റിയാസ് മൗലവി, ഹസന്‍ തേക്കും കുറ്റി, നിസാര്‍ ബാലുശ്ശേരി, ഇര്‍ഷാദ് മലയമ്മ, റഫീഖ് അരിമ്പ്ര, സാബിത്, അന്‍സാര്‍ മണ്ണാര്‍ക്കാട്, അഷ്‌റഫ് ആലത്തിയൂര്‍, ഹസീബ്, സകരിയ്യ, ഹബീബ് റഹ്മാന്‍ ഇര്‍ജാസ്, ഇസ്ഹാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."