HOME
DETAILS
MAL
ഉത്തര്‍പ്രദേശ് കലാപം: സര്‍ക്കാരിനെതിരേ ഗവര്‍ണര്‍
backup
January 30 2018 | 02:01 AM
ലഖ്നൗ:ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലുണ്ടായ വര്‍ഗീയ കലാപത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഗവര്‍ണര്‍.
സംസ്ഥാനത്തിന് കളങ്കം വരുത്തുന്നതാണ് ഇത്തരം വര്‍ഗീയ സംഘര്‍ഷമെന്നാണ് ഗവര്‍ണര്‍ രാം നായിക് ആരോപിച്ചത്. യു.പിയുടെ ആഭ്യന്തര രംഗത്തുണ്ടായിരിക്കുന്ന വീഴ്ച രാജ്യത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതും ലജ്ജാകരവുമാണെന്ന് അദ്ദേഹം ആരോപിച്ചു. അതിനിടയില്‍ വര്‍ഗീയ സംഘര്‍ഷം തടയുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി കാസ്ഗഞ്ച് പൊലിസ് സൂപ്രണ്ടിനെ മീററ്റിലേക്ക് സ്ഥലം മാറ്റി. പകരം പിയൂഷ് ശ്രീവാസ്തവയെയാണ് ഇവിടേക്ക് നിയോഗിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടയില് രണ്ട് സമുദായക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."