HOME
DETAILS
MAL
ശാശ്വത പരിഹാരം പുതിയഡാം: റോഷി അഗസ്റ്റിന്
backup
May 29 2016 | 21:05 PM
ചെറുതോണി: മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലെന്ന റിപ്പോര്‍ട്ടിനെ തളളിക്കളയാനാവില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഇടുക്കിയിലെ ജനത ഭീതിയോടെയാണ് കാണുന്നതെന്ന് നിയുക്ത എം എല്‍ എ റോഷി അഗസ്റ്റിന് പറഞ്ഞു. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവുംഎന്നതാണ് കേരളം സ്വീകരിച്ചിരുന്ന നയം. അപകട ഭീതി കണക്കിലെടുത്ത് ഡാം പൊളിച്ചുമാറ്റണമെന്നും പുതിയ ഡാം നിര്‍മ്മിക്കണമെന്നും കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി കേന്ദ്രത്തെ അറിയിക്കുകയും നിലവിലുള്ള ഡാമിന് ഏതാനും മീറ്ററുകള്‍ താഴെ പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി യാതൊരുവിധ പഠനങ്ങളും നടത്താതെ റിപ്പോര്‍ട്ടിന് അനുകൂലമായുള്ള മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് റോഷി അഗസ്റ്റിന് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."