ജനപ്രതിനിധികളുടെ ഹാജര്‍ ബത്തയില്‍ വന്‍ വര്‍ധന
കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള ഹാജര്‍ ബത്തയില്‍ മൂന്നിരട്ടിയോളം വര്‍ധന. ഗ്രാമപഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, കോര്പ്പറേഷന് ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനുള്ള ബത്തയാണ് ഒറ്റയടിക്ക് മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് എന്നിവര്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന 75 രൂപ 250 രൂപയാക്കി. അഞ്ച് യോഗങ്ങള്‍ക്ക് പരമാവധി 1250 രൂപവരെ ലഭിക്കും. മറ്റു അംഗങ്ങള്‍ക്ക് ലഭിച്ചിരുന്ന 60 രൂപ 200 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ച് യോഗങ്ങള്‍ക്ക് ആയിരം രൂപവരെ ലഭിക്കും.
ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്പ്പറേഷന് ജനപ്രതിനിധികളുടെ ഹാജര്‍ ബത്ത വര്‍ധിക്കുമ്പോഴുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത തനത് ഫണ്ടില്‍ നിന്നും ഈടാക്കാനാണ് നിര്‍ദേശം. എന്നാല്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ അധിക ബാധ്യത ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും വഹിക്കും. ജനുവരി മുതല്‍ വര്‍ധിപ്പിച്ച തുക നല്‍കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."