അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ തടവിലല്ലെന്ന് വി.കെ ശശികല
ചെന്നൈ; അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ തടവിലല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ ശശികല.
പാര്‍ട്ടി ഒരു കുടുംബം പോലെ ഒറ്റക്കെട്ടാണ്. എം.എല്‍.എമാര്‍ സ്വന്തം ഇഷ്ട പ്രകാരം റിസോര്‍ട്ടില്‍ താമസിക്കുകയാണെന്നും ശശികല പറഞ്ഞു.
കുവ്വത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരെ സന്ദര്‍ശിച്ച ശേഷം മാധ്യാമങ്ങളോട് സംസാരിക്കുകയായിരുന്നു ശശികല.
എം.എല്‍.എമാര്‍ തടവിലാണെന്ന് പറയുന്നവര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്, എം.എല്‍.എമാരെ ചിലര്‍ ഭീഷണിപെടുത്തുന്നുണ്ടെന്നും ശശികല പറഞ്ഞു.
അനധികൃത സ്വത്ത് സംബാധന കേസിലെ വിധി കാത്തിരുന്നു കാണാമെന്നും എം.എല്‍.എമാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമില്ലെന്നും അവര്‍ പറഞ്ഞു.
കുവ്വത്തൂരിലെ എം.എല്‍.എമാര്‍ക്കൊപ്പമായിരുന്നു ശശികല മാധ്യമങ്ങളെ കണ്ടത്. പാര്‍ട്ടിയോടുള്ള ആത്മാര്‍ഥത കൊണ്ടാണ് കുടുംബം പോലും ഉപേക്ഷിച്ചാണ് ഇവിടെ കഴിയുന്നത്. അവര്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്, ദിവസവും വീട്ടിലേക്ക് അവര്‍ വിളിച്ച് കുടുംബത്തോട് സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും ശശികല പറഞ്ഞു
എല്ലാവരും ഇവിടെ സ്വതന്ത്രരാണ്, പുറത്ത് പോയവര്‍ ഇല്ലാത്തത് പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.
എത്ര ആളുടെ പിന്തുണയുണ്ട് എന്ന ചോദ്യത്തിന് എണ്ണി നോക്കികൊള്ളു എന്നായിരുന്നു ശശികലയുടെ മറുപടി
സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ പിന്തുണ തനിക്കുണ്ട്. മന്ത്രി സഭ രൂപീകരിക്കാന്‍ തന്നെ വിളിക്കാത്തതില്‍ ദുരൂഹതയുണ്ട്. അതിന് പിന്നില്‍ ബി.ജെ.പിയും ഡി.എം.കെ യുമാണെന്ന് ശശികല ആരോപിച്ചു.
ഗവര്‍ണര്‍ സത്യപ്രതിജ്ഞ നീട്ടികൊണ്ട് പോകുന്നതിനെതിരെ പ്രതിഷേധിക്കുമെന്നും അവര്‍ പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാരിനെതിരെ വി.കെ ശശികല; ‘ എം.പിമാര്‍ കൂറുമാറുന്നത് ആരുടെ പ്രേരണയാലാണെന്ന് എല്ലാവര്‍ക്കും അറിയാം’
ശശികല പക്ഷത്തുനിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു; പനീര്‍ കാംപിലേക്ക് മൂന്ന് എം.പിമാര്‍ കൂടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."