ഇസ്‌ലാം മതസൗഹാര്‍ദം പ്രചരിപ്പിച്ച പ്രത്യയശാസ്ത്രം: ഡോ. അലക്‌സാണ്ടര്‍ ജേക്കബ്
തൃശൂര്‍: ഇസ്‌ലാം മതസൗഹാര്‍ദവും സമഭാവനയും വിശ്വമാനവികതയും പ്രചരിപ്പിച്ച മതദര്‍ശനമാണെന്നും ഒരുയഥാര്‍ഥ വിശ്വാസിക്ക് തീവ്രവാദിയാകാന്‍ ഒരിക്കലും സാധ്യമല്ലെന്നും മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്.
കേരള സ്റ്റേറ്റ് വഖ്ഫ്‌ബോര്‍ഡ്തൃശൂരില്‍ സംഘടിപ്പിച്ച ഇമാം, ഖത്വീബ് പരിശീലന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാം ശാസ്ത്രീയ മതമാണെന്നും സൈബര്‍യുഗത്തില്‍ മതപ്രബോധനത്തിന് ക്രിയാത്മകമായ പങ്കുവഹിക്കുന്നതിന് പണ്ഡിതന്മാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പരിശീലന പരിപാടി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അംഗം എം.സി മായിന്‍ഹാജി അധ്യക്ഷനായി. യോഗത്തില്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. എം. ശറഫുദ്ദീന്‍, അഡ്വ. ഫാത്തിമറോസ്‌ന സംസാരിച്ചു.
പരിശീലന ക്ലാസിന് ഡോ. എ.പി അബ്ദുല്ലക്കുട്ടി നേതൃത്വം നല്‍കി. ചീഫ്എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം.കെ സാദിഖ് സ്വാഗതവും ഡിവിഷനല്‍ ഓഫിസര്‍ മഞ്ജു നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."