HOME
DETAILS
MAL
കണ്‍സ്യൂമര്‍ ഫെഡിനെ ജനോപകാര പ്രസ്ഥാനമാക്കണം: കെ.സി.ഡബ്ല്യു.എഫ്
backup
February 13 2017 | 02:02 AM
കണ്ണൂര്‍: കണ്‍സ്യൂമര്‍ ഫെഡിനെ ജനോപകാര പ്രസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കേരള കോ.ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സഹകരണ സ്ഥാപനങ്ങളില്‍ കമ്മിഷന് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഡെപ്പോസിറ്റ് കലക്ടര്‍മാര്‍ക്കും അപ്രൈസര്‍മാര്‍ക്കും ശമ്പളം 5000 രൂപയാക്കി വര്‍ധിപ്പിക്കുക, അപ്രൈസര്‍മാര്‍ക്കും ബില്‍ കലക്ടര്‍മാര്‍ക്കും ഡി.എ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു. പുതിയ ഭാരവാഹികള്‍: കൃഷ്ണന് കോട്ടുമല(പ്രസിഡന്റ്), അഷ്റഫ് മണക്കടവന്‍(വര്‍ക്കിങ് പ്രസിഡന്റ്), പി സുഭാഷ്, കെ രവീന്ദ്രന്, എം.ബി രാധാകൃഷ്ണന് (വൈസ് പ്രസിഡന്റുമാര്‍), എന്‍.സി സുമോദ് (ജന.സെക്രട്ടറി), ചാലില്‍ മൊയ്തീന് കോയ, പി രജീഷ്, ബാലചന്ദ്രന് പാലക്കാട് (ജന.സെക്രട്ടറിമാര്‍), പി.പി ഫൗസിയ(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."