ഫോണ്‍കെണി കേസ്: ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
കൊച്ചി: ഫോണ്‍കെണികേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കോടതി നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടത്. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ സി.ജെ.എം കോടതി വിധിക്കെതിരെ തിരുവനന്തപുരം സ്വദേശി മഹാലക്ഷ്മി സമര്‍പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. കേസിന്റെ സാമൂഹികവും ധാര്‍മികവുമായ വശങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയതും പെണ്‍കുട്ടിക്കെതിരെ നല്‍കിയതുമായ നിരവധി കേസുകളുണ്ട്. ഇതൊന്നും പരിഗണിക്കാതെ പെണ്‍കുട്ടിയുടെ ഹരജി മാത്രം പരിഗണിച്ച് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ മജിസ്‌ടേറ്റിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."