സഊദിയില്‍ 140 തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചത് ഒരു ലക്ഷത്തിലേറെ വനിതകള്‍
ജിദ്ദ: സഊദി ജവാസാത്ത് വകുപ്പില്‍ 140 തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചത് ഒരു ലക്ഷത്തിലേറെ വനിതകള്‍. വിമാനത്താവളം, തുറമുഖം, അതിര്‍ത്തി ചെക് പോയന്റുകള്‍ എന്നിവിടങ്ങളില്‍ നിയമനം നല്‍കുന്നതിനാണ് പാസ്‌പോര്‍ട്ട് വകുപ്പ് വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകരുടെ ആധിക്യം അധികൃതരെയും അമ്പരപ്പിച്ചു. സഊദിയില്‍ ആദ്യമായാണ് ഒരാഴ്ചയ്ക്കിടെ ഇത്രയും ഉദ്യോഗാര്‍ഥികള്‍ ഒരു വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. 25നും 35നും ഇടയില്‍ പ്രായമുള്ള സെക്കന്‍ഡറി വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. സൈനികസേവനത്തിന് അനുയോജ്യമായ ആരോഗ്യം, ശാരീരികക്ഷമത എന്നിവ ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. 1,07,000 അപേക്ഷകളാണ് നിശ്ചിത സമയത്തിന് മുമ്പ് പാസ്‌പോര്‍ട്ട് വകുപ്പിന് ലഭിച്ചത്. അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി വരികയാണ്. അഭിമുഖത്തിനും പരിശീലനത്തിനും ശേഷം യോഗ്യരായവര്‍ക്ക് നിയമനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."