ഗുഗിള്‍ ഡൂഡിലില്‍ പൂത്തുലഞ്ഞ് മലയാളത്തിന്റെ നീര്‍മാതളം
പ്രശസ്ത സാഹിത്യകാരി കമലാ സുരയ്യയ്ക്ക് ആദരമര്‍പ്പിച്ച് പ്രത്യേക ഗൂഗിള്‍ ഡൂഡില്‍. എന്റെ കഥ'യെന്ന കമലാദാസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച് 45 വര്‍ഷം പൂര്‍ത്തിയായ ദിനത്തിലാണ് ഗൂഗിള്‍ മാധവിക്കുട്ടിയുടെ ഡൂഡിലുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വനിതകളുടെ ലോകത്തേക്ക് ജാലകം തുറന്ന് നല്‍കിയ വ്യക്തിത്വമെന്ന വിശേഷണത്തോടെയാണ് ഗൂഗിള്‍ മാധവിക്കുട്ടിയെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്. ആര്‍ട്ടിസ്റ്റ് മഞ്ജിത് താപ്പ് ആണ് ഈ ഡൂഡില്‍ തയാറാക്കിയത്.
മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യ സൃഷ്ടികള്‍ കമലയുടേതായുണ്ട്. 1999ല്‍ ഇസ്‌ലാം മതം സ്വീകരിച്ച് കമല സുരയ്യ എന്ന പേര് സ്വീകരിക്കുന്നതിന് മുന്‍പ് ഇംഗ്ലീഷില്‍ കമലാ ദാസ് എന്ന പേരിലും മലയാളത്തില്‍ മാധവിക്കുട്ടി എന്ന പേരിലുമാണ് എഴുതിയിരുന്നത്.
ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാര്‍ത്ഥം ഗൂഗിളിന്റെ പ്രധാനതാളിലെ ലോഗോയില്‍ വരുത്തുന്ന താല്‍കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍ (Google Doodle) എന്ന പേരില്‍ അറിയപ്പെടുന്നത്. ഗൂഗിളിന്റെ സ്ഥാപകരായ സെര്‍ഗി ബ്രിന്‍, ലാറി പേജ് എന്നിവരാണ് ആദ്യ ഡൂഡിലിന്റെ നിര്‍മ്മാതാക്കള്‍.1998 ല്‍ ബേണിഗ് മാന്‍ ഫെസ്റ്റിവലിനോടു അനുബന്ധിച്ചായിരുന്നു ആദ്യ ഡൂഡില്‍. 2014 ലെ കണക്ക് പ്രകാരം ഗൂഗിള്‍ 2000ല്‍ പരം ഡൂഡിലുകള്‍ പ്രസിദ്ധീകരിച്ചിടുണ്ട്. വിവിധരാജ്യങ്ങള്‍ക്ക് അനുസൃതമായി അതാത് രാജ്യങ്ങളിലെ ഗൂഗിള്‍ ഡൂഡില്‍ വ്യത്യസ്തരീതിയില്‍ കാണപ്പെടാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."