പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധന: 9ന് കരിദിനം ആചരിക്കും
കൊച്ചി: പെട്രോളിയം ഉല്‍പന്നങ്ങളുടെ ക്രമവിരുദ്ധമായ വിലവര്‍ധനവിനെതിരേ ഈമാസം ഒന്‍പതിന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ അറിയിച്ചു.
140 നിയോജകമണ്ഡലങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കും. യോഗത്തിനുശേഷം പന്തം കൊളുത്തി പ്രകടനം നടത്തും.
ആഗോള ക്രൂഡ് ഓയില്‍ വില അനുസരിച്ച് 32 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കാമെന്നിരിക്കെയാണ് സര്‍ക്കാര്‍ കൊള്ളലാഭം എടുക്കുകന്നത്. അധിക നികുതി വരുമാനം വേണ്ടെന്നുവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും ചന്ദ്രശേഖരന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മോട്ടോര്‍ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇത് മേഖലയെ പ്രതിസന്ധിയിലാക്കും അദ്ദേഹം ആരോപിച്ചു. തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭവനപദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ചന്ദ്രശേഖരന്‍ ആരോപിച്ചു. ഇനിയും വൈകിയാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ ഐ.എന്‍.ടി.യു.സി തയാറാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി, സംസ്ഥാന ട്രഷറര്‍ വി.ജെ ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."