കൊച്ചി സര്‍വകലാശാല: പി.എസ്.സി റാങ്ക് ലിസ്റ്റ് മറികടന്ന് ജീവനക്കാരെ നിയമിക്കാന്‍ നീക്കം
കളമശേരി: കൊച്ചി സര്‍വകലാശാലയില്‍ തന്നിഷ്ടക്കാരെ നിയമിക്കാന്‍ നീക്കം. കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റുമാരെ നിയമിക്കാനാണു നീക്കം നടക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രാബല്യത്തിലുള്ളപ്പോള്‍ സര്‍വകലാശാലകളില്‍ ഒഴിവുകളുണ്ടായാല്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നാണു നിയമനം നടത്തേണ്ടത്. പി.എസ്.സി 2016 ഓഗസ്റ്റില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് നിലവിലുണ്ട്.
സര്‍വകലാശാലകളില്‍ താത്ക്കാലിക ഒഴിവുകളായാലും പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ നിന്നു നിയമിക്കാം. ആറുമാസത്തിലേറെ കാലാവധിയുള്ള തസ്തികയാണെങ്കില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തേണ്ടത്.
താല്‍ക്കാലിക ഒഴിവുകളില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നു നിയമനം ലഭിക്കുന്നവര്‍ക്ക് പിന്നീട് വരുന്ന സ്ഥിരം ഒഴിവുകളില്‍ മുന്‍ഗണനക്ക് അവകാശവുമുണ്ടാകും. കുസാറ്റ് സ്വന്തം റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുമ്പോള്‍ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന് ഈ അവസരം നഷ്ടപ്പെടുന്നു.
കുസാറ്റില്‍ 33 അസിസ്റ്റന്റുമാരുടെ തസ്തികകളിലേക്കാണിപ്പോള്‍ നിയമനം നടത്താന്‍ ശ്രമിക്കുന്നത്. കുസാറ്റ് ഉണ്ടാക്കിയിട്ടുള്ള റാങ്ക് ലിസ്റ്റില്‍ നിന്നാണു കരാറടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ പോകുന്നത്.
കുസാറ്റ് 2015 ജൂലൈ രണ്ടിന് നടത്തിയ നോട്ടിഫിക്കേഷനനുസരിച്ച് 2016 ജനുവരി 17ന് എഴുത്ത് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു. ഇപ്പോഴത്തെ നോട്ടിഫിക്കേഷനിലൂടെ 2016 ഡിസംബര്‍ 17നാണു റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വന്നത്.
കരാറടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്ന ഒരു അസിസ്റ്റന്റിന് പ്രതിമാസം 27,800 രൂപ ലഭിക്കും. കുസാറ്റ് 163 പേരുടെ റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതു കൂടാതെ എസ്.സി എസ്.ടി വിഭാഗക്കാര്‍ക്കായി 10പേരുടെ ഒരു സപ്ലിമെന്ററി ലിസ്റ്റും ഉണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലാത്ത തസ്തികകളിലേക്കാണ് നിയമനം നടത്താന്‍ പോകുന്നതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍വകലാശാലയുടെ നിലവിലുള്ള ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം ഇടപെട്ട് ഈ നീക്കം തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."