സെല്‍ഫി പ്രേമികള്‍ കുട്ടിയുടെ അന്തസിനെ മാനിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: കണ്ണൂരില്‍ അപൂര്‍വ രോഗം പിടിപെട്ട് കിടപ്പിലായ പെണ്‍കുട്ടിയോടൊപ്പം സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതില്‍ നിന്ന് സെല്‍ഫി പ്രേമികള്‍ പിന്മാറണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അഭ്യര്‍ഥിച്ചു. ഇത്തരം പ്രവൃത്തികള്‍ കുട്ടികളുടെ അവകാശത്തിന്റെ ലംഘനവും അതേ സമയം നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്.
രണ്ടു വര്‍ഷമായി അപൂര്‍വ കാന്‍സര്‍ രോഗം ബാധിച്ചു കഴിയുന്ന കുട്ടിക്ക് മലയാളികളായ മനുഷ്യസ്‌നേഹികള്‍ നിര്‍ലോഭം സഹായം നല്‍കുന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. അതോടൊപ്പം കുട്ടിയുടെ സ്വകാര്യതയും അന്തസും ആത്മാഭിമാനവും സംരക്ഷിക്കേണ്ടതുമുണ്ട്. ഇത് ഓരോ പൗരന്റെയും കടമയാണെന്ന് തിരിച്ചറിയണം. ബാലനീതി നിയമങ്ങളുടെയും ഐക്യ രാഷ്ട്രസഭയുടെ ബാലാവകാശ ഉടമ്പടിയുടെയും ഒക്കെ അന്തസത്തയും ഇതു തന്നെയാണ്. ഭാവിയിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കുട്ടികളെ സഹായിക്കുന്നതിനൊപ്പം അവരുടെ അവകാശങ്ങളെ മാനിക്കേണ്ടതുണ്ടെന്നും കമ്മിഷന്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."