HOME
DETAILS

തീരദേശ മേഖലയ്ക്ക് 2000 കോടി നല്‍കി കേരള ബജറ്റ് - Live

  
backup
February 02 2018 | 03:02 AM

kerala-budjet-2018-2019-tm-thomsa-issac

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. സംസ്ഥാനത്ത് നികുതി വരുമാനം കുറഞ്ഞെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി. നികുതി വരവ് 86000 കോടി രൂപ. ധനസ്ഥിതി മോശം. പദ്ധതി ചെലവ് 22ശതമാനം കൂടി. കര്‍ശന സാമ്പത്തിക അച്ചടക്കം കൂടിയേ തീരു. ജിഎസ്ടി നിരാശപ്പെടുത്തി. ജിഎസ്ടി മൂലം നേട്ടമുണ്ടാക്കിയത് വന്‍കിട കച്ചവടക്കാര്‍. സമ്പത്ത് ഘടനയിലെ ഓഖി ചുഴലിക്കാറ്റായിരുന്നു നോട്ടുനിരോധനമെന്നും ധനമന്ത്രി പറഞ്ഞു.


പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍


തീരദേശ മേഖലയ്ക്ക് 2000 കോടി അനുവദിക്കും

  • മത്സ്യമേഖലയ്ക്ക് 600 കോടി
  • തീരദേശ മേഖലയില്‍ സൗജന്യ വൈഫൈ
  • തുറമുഖ വികസനത്തിന് 584 കോടി
  • കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം തീരദേശത്ത്‌
  • ഭക്ഷ്യ സബ്‌സിഡിക്ക് 954 കോടി

  • ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് 34 കോടി രൂപ

  • വിശപ്പുരഹിത കേരളം പദ്ധതി വ്യാപിപ്പിക്കാന്‍ 20 കോടി
  • കമ്പോള ഇടപെടലിന് 250 കോടി
  • സപ്ലൈക്കോ കട നവീകരണത്തിന് 8 കോടി
  • എല്ലാ പഞ്ചായത്തിലും കോഴി കൃഷി
  • വിവര വിനിമയത്തിന് 100 കോടി
  • ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500 കോടി രൂപ
  • മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തില്‍ ഉയര്‍ത്തും
  • കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍
  • എല്ലാ ജനറല്‍ ആശുപത്രികളിലും എമര്‍ജന്‍സി മെഡിസിന്‍ കേന്ദ്രങ്ങള്‍
  • എല്ലാ താലൂക്ക് ആശുപത്രിയിലും ഹൃദ്രോഗ ചികിത്സാ വിഭാഗം
  • എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ്‌
  • ഭൂമിയുണ്ടായിട്ടും വീടില്ലാത്ത എല്ലാവര്‍ക്കും ഈ വര്‍ഷം വീട്‌
  • പൊതു ആരോഗ്യസര്‍വിസിന് 1685 കോടി രൂപ
  • ഊബര്‍ മാതൃകയില്‍ സംസ്ഥാനത്ത് ആംബുലന്‍സ് സര്‍വിസ്‌
  • വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റലൈസേഷന് 33 കോടി രൂപ
  • സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 40 കോടി
  • 500 കുട്ടികളില്‍ അധികം പഠിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഒരു കോടി രൂപവരെ സഹായം

  • എല്ലാ പൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ക്കും കമ്പ്യൂട്ടര്‍ ലാബ്-300കോടി 

  • ഹയര്‍സെക്കന്ററിക്ക് 106 കോടി

  • അനര്‍ഹരെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍നിന്ന് ഒഴിവാക്കും
  • അടിയന്തിര ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെകൂടി ഉള്‍പ്പെടുത്തി പദ്ധതി
  • എന്റോസള്‍ഫാന്‍ ദിരിതബാധിത പാക്കേജ് നടപ്പാക്കാന്‍ 50 കോടി രൂപ
  • ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ പ്രത്യേക സഹായങ്ങള്‍ക്ക് 54 കോടി
  • ബജറ്റിന്റെ 13.6 ശതമാനം സ്ത്രീകള്‍ക്ക്‌
  • സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ വിവിധ പദ്ധതികള്‍ക്ക് 50 കോടി രൂപ
  • അവിവാഹിതരായ അമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ
  • ജന്റര്‍പാര്‍ക്കിന് 20 കോടി രൂപ
  • സ്ത്രീസുരക്ഷയ്ക്കായി പഞ്ചായത്തുകള്‍ക്ക് 10 കോടി
  • മെച്ചപ്പെട്ട തൊഴില്‍ പരിശീലനത്തിന് 3 കോടി
  • കുടുംബശ്രീക്ക് 20 ഇന പരിപാടി
  • 200 പുതിയ ബഡ്‌സ് സ്‌കൂളുകള്‍
  • 14 മാതൃക സ്ത്രീ സൗഹൃദ ഗ്രാമങ്ങള്‍
  • എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിമിന്‍സ് ഹോസ്റ്റലുകള്‍ക്ക് 26 കോടി
  • നിര്‍ഭയപദ്ധതിയില്‍ വീടുകള്‍ക്ക് 5 കോടി
  • പരമ്പരാഗത കയര്‍ തൊഴിലാളി മേഖലയ്ക്ക് 600 കോടി
  • 1000 പുതിയ ചകിരി മില്ലുകള്‍
  • കൈത്തറിമേഖലയ്ക്ക് 150 കോടി
  • കൈത്തറിക്ക് 46 കോടി
  • ഖാദിക്ക് 19 കോടി
  • ഭൂനികുതി കൂട്ടി
  • മൃഗസംരക്ഷണത്തിന് 300 കോടി
  • പരിസ്ഥിതി പരിപാടികള്‍ക്ക് 71 കോടി
  • നാളികേരത്തിന് 50 കോടി

  • വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് കുടിവെള്ളത്തിന് 50 കോടി
  • കേരള ടൂറിസത്തിന് 80 കോടി
  • പൈതൃക പദ്ധതികള്‍ക്ക് 40 കോടി
  • വള്ളംകളി ലീഗ് അടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി
  • സ്റ്റാര്‍ട്ട് അപ്പ് ഇന്‍കുബേറ്ററിന് 80 കോടി
  • വന്യജീവി ശല്യം തടയാന്‍ 100 കോടി
  • കാന്‍സര്‍ മരുന്ന് ഫാക്ടറിക്ക് 20 കോടി
  • ചെറുകിട വ്യവസായത്തിന് 160 കോടി
  • വൈറ്റില പോലെ കോഴിക്കോട്ടും മൊബിലിറ്റി ഹബ്‌
  • കെഎസ്ആര്‍ടിസിക്ക് 1000 കോടി
  • കെഎസ്ആര്‍ടിസി ഈ വര്‍ഷം പുനരുദ്ധരിക്കും
  • 1000 ബസുകള്‍ ഉടന്‍ പുറത്തിറങ്ങും
  • കെഎസ്ആര്‍ടിസി പെന്‍ഷന്‍ മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കും
  • കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല
  • തുറമുഖവകുപ്പിന് 110 കോടി രൂപ
  • വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 15 കോടി
  • കലാസംസ്‌കാരിക മേഖലകള്‍ക്ക് 144 കോടി
  • എകെജി സ്മാരകത്തിന് 10 കോടി രൂപ
  • ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ 25 കോടി
  • കേരള ബാങ്ക് ഈ വര്‍ഷം
  • ട്രഷറി നവീകരണത്തിന് 22 കോടി
  • വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി
  • കിഫ്ബിക്ക് ഒരു ലക്ഷം കോടി വായ്പ ലഭ്യമാക്കും
  • ഇതരസംസ്ഥാന തൊഴിലാളികള്‍ ഇനി അതിഥി തൊഴിലാളികള്‍
  • ദുരിതത്തിലായ പ്രവാസികള്‍ക്ക് 16 കോടി രൂപ
  • ജയില്‍ നവീകരണത്തിന് 14.5 കോടി
  • ആധാരപ്പകര്‍പ്പ് വാങ്ങുന്നതിന്റെ നിരക്ക് കൂടും
  • ഭൂമിയുടെ ന്യായവില 10 ശതമാനം കൂടും
  • സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങില്ല, വാടകയ്‌ക്കെടുത്ത് ഉപയോഗിക്കണം

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  22 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  31 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  36 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago