വരള്‍ച്ചാ പ്രതിരോധം: പ്രദര്‍ശനം -ചര്‍ച്ച-കാര്‍ഷികമേള ഇന്ന് മുതല്‍
പാലക്കാട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും ആത്മ പാലക്കാടും നടത്തുന്ന കാര്‍ഷികമേള കാര്‍ഷിക പ്രദര്‍ശനം-സെമിനാര്‍-കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം ഫെബ്രുവരി 14,15 തിയതികളില്‍ ടൗണ്‍ഹാളില്‍ നടക്കും. ഇന്ന് രാവിലെ ഒന്‍പതിന് എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ വരള്‍ച്ചാ പ്രതിരോധം. കാര്‍ഷിക അഭിവൃദ്ധി, മേഖലയിലെ പ്രശ്നങ്ങളും പരിഹാരവും സംബന്ധിച്ച സെമിനാര്‍, ചര്‍ച്ച, പ്രദര്‍ശനം എന്നിവ നടക്കും. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ ഭാഗമായാണ് കാര്‍ഷികമേള നടത്തുന്നത്. ഉദ്ഘാടന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ സെമിനാറും മുഹമ്മദ് മുഹ്സിന് എം.എല്‍.എ പി.എം.കെ.എസ്.വൈ സ്റ്റാളും കെ.വി വിജയദാസ് എം.എല്‍.എ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യും. ടൗണ്‍ഹാളില്‍ പതിനാല് സ്റ്റാളുകളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ നിര്‍ത്തട സംരക്ഷണം, മണ്ണ് സംരക്ഷണം, ചെറുകിട ജലസേചനം എന്നിവയുമായി ബന്ധപ്പെട്ട് മാതൃകകളും ജല ഉപയോഗം കുറച്ചു കൊണ്ടുളള കാര്‍ഷിക രീതി, തിരി നന രീതി എന്നിവ ഉള്‍പ്പെടും.
ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ഗീത, എം.പി ബിന്ദു, കെ.ആര് ഗിരിജ, രാജേശ്വരി ജയപ്രകാശ്, കെ.പി ശോഭ, കെ.എക്സ് ജെസ്സി, പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന കാര്‍ഷിക സെമിനാറില്‍ ഡോ. പി. ജയരാജ്, ഡോ. ആര്. മുരളീധര പ്രസാദ്, ഡോ.സുനില്‍ മുകുന്ദന്, വിഷയാവതരണം നടത്തും. വൈകിട്ട് നാലിന് നടക്കുന്ന കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖത്തില്‍ ഡോ. ഇസ്രയേല്‍ തോമസ്, ഡോ. ആര്. ഇളങ്കോവന് പങ്കെടുക്കും. വി. സുരേഷ് ബാബു, എസ്.എം നൂര്‍ദീന്‍ പങ്കെടുക്കും.
ഫെബ്രുവരി 15ന് നടക്കുന്ന പരിപാടികള്‍ രാവിലെ ഒന്‍പതിന് എന്‍. ഷംസുദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ. ശാന്തകുമാരി അധ്യക്ഷയാകുന്ന പരിപാടിയില്‍ മികവ് തെളിയിച്ച കര്‍ഷകരുടെ പുസ്തക പ്രകാശനം പ്രമീള ശശിധരന് നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന കാര്‍ഷിക സെമിനാറില്‍ ഡോ. സുശാന്ത് മാത്യു, തോമസ് സ്കറിയ, ഡോ. വി.എം അബ്ദുള്‍ ഹക്കീം വിഷയാവതരണം നടത്തും. വി. സുരേഷ് ബാബു, ഇ.എം സുരേഷ് ബാബു പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."