വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങളില്‍ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2015ലെ പൊതുസേവനരംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡുകളും 2014-15ലെ സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡുകളും വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂതന ആശയാവിഷ്‌കാരങ്ങളും ഇ-ഗവേണന്‍സും സംബന്ധിച്ച ലഘുപുസ്തകങ്ങളും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് അധ്യക്ഷത വഹിച്ചു. പേഴ്‌സണല്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ സെന്ററും പബ്ലിക് സര്‍വിസ് ഡെലിവറി വിഭാഗത്തില്‍ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം നടത്തുന്ന മഹിളാ സമഖ്യ സൊസൈറ്റിയും പബ്ലിക് സര്‍വിസ് ഡെലിവറി വിഭാഗത്തില്‍ കേരള ശുചിത്വ മിഷനും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
സ്റ്റാഫ് റിക്രൂട്ട്‌മെന്റിനും പരിശീലനത്തിനും നടത്തിയ പ്രയത്‌നങ്ങള്‍ക്കാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് അവാര്‍ഡ്. മാലിന്യ നിര്‍മാര്‍ജനത്തിനായി നടത്തിയ ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്ന ആശയത്തിനാണ് ശുചിത്വ മിഷന് അവാര്‍ഡ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."