ജിഷ വധക്കേസ്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ജിഷ വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്, അനില്‍ ശിവരാമന് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കക്ഷികള്‍ക്ക് നല്‍കേണ്ടതില്ലെന്നും കോടതി പറഞ്ഞു. മരിച്ചാലും ഇരയുടെ സ്വകാര്യത നിലനില്‍ക്കുമെന്നും. ഇരയുടെ പേര് മാധ്യമങ്ങളില്‍ വരുന്നത് ദൗര്‍ഭാഗ്യകരമെന്നും കോടതി നിരീക്ഷിച്ചു.
അഭിഭാഷകയായ ടി.ബി മിനിയും നിയമവിദ്യാര്‍ഥിയായ അജേഷും നല്കിയ ഹരജികളാണ് കോടതി ഇന്ന് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."