മത്സ്യത്തൊഴിലാളി യൂനിയന്‍ ജില്ലാ സമ്മേളനം സമാപിച്ചു
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി യൂനിയന്‍ ജില്ലാ സമ്മേളനം സമാപിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സോളമന്‍ വെട്ടുകാടിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി ശങ്കരദാസ് ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ മാത്രമല്ല മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട പെര്‍മിറ്റ് എണ്ണ പോലും വെട്ടിക്കുറച്ചിരിക്കുന്നു. ഭക്ഷ്യ സുരക്ഷാ നിയമം അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ജനദ്രോഹ നടപടിയില്‍ നിന്നും പിന്മാറണം.
സാധാരണക്കാരുടെ നിക്ഷേപമാണ് കോര്‍പ്പറേറ്റ് ബാങ്കുകളില്‍ ഉള്ളത് അവരുടെ നിക്ഷേപങ്ങള്‍ പോലും കൊടുക്കാതെ തടഞ്ഞുവയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സാഹചര്യങ്ങള്‍ മനസിലാക്കി മുന്നോട്ടു പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭക്ഷ്യ സുരക്ഷ നിയമം അട്ടിമറിച്ചത് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കെ.വി തോമസായിരുന്നു. 3 കോടി 31 ലക്ഷം ജനങ്ങള്‍ കേരളത്തില്‍ ഉള്ളപ്പോള്‍ വെറും 12 ലക്ഷം പേര്‍ മാത്രമാണ് ഇപ്പോള്‍ ഈ പദ്ധതിയില്‍ ഉള്ളത്.
മത്സ്യത്തൊഴിലാളികളുടെ നിത്യോപയോഗ ഉപകരണമായ ഔട്ട് ബോര്‍ഡ് എന്‍ജിനുകള്‍ക്ക് ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കുക എന്നതാണ് തൊഴിലാളികളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നെന്ന് കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍ അഭിവാദ്യ പ്രസംഗത്തില്‍ പറഞ്ഞു.
സമ്മേളനത്തില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി വെങ്ങാനൂര്‍ ബ്രൈറ്റ്, ജില്ലാ കൗണ്‍സില്‍ അംഗം പട്ടം ശശിധരന്‍, മത്സ്യത്തൊഴിലാളി യൂനിയന്‍ സംസ്ഥാന സെക്രട്ടറി ആര്‍. പ്രസാദ്, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ എം.എച്ച് സലീം, കാഞ്ഞിരംകുളം ഗോപാലകൃഷ്ണന്‍, എ.ഐ.ടി.യു.സി മത്സ്യത്തൊഴിലാളി യൂനിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി വില്യം, എസ് ബാബു സംസാരിച്ചു.
റോബര്‍ട്ട്, വിര്‍ജിന്‍, നിസാമുദ്ദീന്‍, അമാനുള്ള ഖാന്‍, നിസാം ചര്‍ച്ചകളില്‍ പങ്കെടുത്തു. ടി ജോയി സ്വാഗതം പറഞ്ഞു.
സോളമന്‍ വെട്ടുകാട് (പ്രസിഡന്റ്) വില്ല്യം, ഡി ടൈറ്റസ്, അബുഷ് ഖാന്‍, എസ് ബാബു (വൈസ് പ്രസിഡന്റുമാര്‍). ഹഡ്‌സണ്‍ ഫെര്‍ണാണ്ടസ് (സെക്രട്ടറി), വെര്‍ജിന്‍, ടി ജോയി, രാജന്‍ ബഞ്ചമിന്‍, ബിജു ജോസഫ് (ജോയിന്റ് സെക്രട്ടറിമാര്‍), പൂന്തുറ സൈമണ്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 25 അംഗ കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."