അലംഭാവത്തിന്റെ ആറളം ഫാം
കണ്ണൂര്‍: കാര്‍ഷിക രംഗത്ത് സര്‍ക്കാരിനു കോടികള്‍ വരുമാനം നല്‍കാനും ഇന്ത്യയിലെ തന്നെ മികച്ച ഫാം ടൂറിസത്തി നു സാധ്യത കല്പ്പിച്ചതുമായ ആറളം ഫാം പ്രതിസന്ധിയില്‍. രണ്ടു മാസത്തെ ശമ്പള കുടിശിക നല്‍കാത്തതും പ്ലാന്റേഷന് തൊഴിലാളികളെ അഗ്രികള്‍ച്ചറല്‍ തൊഴിലാളികളാക്കാമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാത്തിനും കഴിഞ്ഞ എട്ടാം തീയതി മുതല്‍ തൊഴിലാളികള്‍ സമരത്തിലാണ്.
വര്‍ഷങ്ങളായി ഫാമിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും തൊഴിലാളികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. 21 ജീവനക്കാരും 32 കരാര്‍ ജീവനക്കാരും 304 സ്ഥിരം തൊഴിലാളികളും 180 കാഷ്വല്‍ തൊഴിലാളികളുമുള്ള ഫാമില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നു യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് തൊഴിലാളുടെ വാദം. സംസ്ഥാന പട്ടിക വര്‍ഗ വികസന കോര്‍പറേഷന്റെ കീഴിലുള്ള ആറളം ഫാമിങ് കോര്പറേഷന് കേരള ലിമിറ്റഡിനാണ് ഫാമിന്റെ ചുമതല. എന്നാല്‍ സ്ഥിരമായി ഫാം ഓഫിസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് തൊഴിലാളി നേതാക്കളുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."