കലയലയായ് സര്‍ഗലയം
പ്രവാചക കീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി കുഞ്ഞിപ്പള്ളി
എടച്ചേരി: ചിട്ടയാര്‍ന്ന ശൈലിയില്‍ സ്വരമാധുരിയോടെ ഏഴു പേരടങ്ങുന്ന സംഘം ചേര്‍ന്ന് ഖസീദത്തുല്‍ ബുര്‍ദയിലെ മനോഹരമായ വരികള്‍ തനതായ ഈണത്തില്‍ ചൊല്ലിയപ്പോള്‍ കേട്ട് നിന്ന സദസ് ഭക്തി സാന്ദ്രമായി.
കുഞ്ഞിപ്പള്ളിയില്‍ നടന്നുവരുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയത്തിലെ രണ്ടാം ദിവസമാണ് തിങ്ങിനിറഞ്ഞ സദസിന് മുന്നില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ വിളിച്ചോതുന്ന ബുര്‍ദ ആലാപന മത്സരം അരങ്ങേറിയത്.
ഖസീദത്തുല്‍ ബുര്‍ദയിലെ ഏത് ഭാഗത്തു നിന്നും വരികള്‍ തെരഞ്ഞെടുക്കാമെന്ന വ്യവസ്ഥയുള്ളതിനാല്‍ ഓരോ ടീമും വ്യത്യസ്ത വരികള്‍ ആലപിച്ചത് ശ്രോതാക്കളില്‍ ആവര്‍ത്തന വിരസത ഒഴിവാക്കിയത് ശ്രദ്ധേയമായി.
മൂന്ന് വിഭാഗങ്ങളിലായി 71 ഇനങ്ങളിലാണ് സര്‍ഗലയത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ മത്സരങ്ങള്‍ നടന്നത്. രാത്രി ഏറെ വൈകിയും മത്സരം തുടരുമ്പോഴും 255 പോയന്റുകളോടെ കണ്ണൂര്‍ ജില്ല മുന്നേറുകയാണ്.
ഒരു പോയന്റ് വ്യത്യാസത്തില്‍ (254) കോഴിക്കോട് ജില്ല തൊട്ട് പിറകിലാണ്.
184 പോയിന്റുകളോടെ കാസര്‍കോട് ജില്ല മൂന്നാം സ്ഥാനത്ത് തുടരുന്നു.
ദര്‍സ്, അറബിക് കോളജ്, കാംപസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. സര്‍ഗലയത്തിന്റെ നാലാം ദിവസമായ ഇന്ന് സമൂഹഗാനം, ദഫ് മുട്ട്, ദഫ് കളി, അനുസ്മരണ ഗാനം, ഖിറാഅത്ത് തുടങ്ങിയ മത്സരങ്ങള്‍ വിവിധ വേദികളിലായി അരങ്ങേറും.
കണ്ണൂര്‍ ജില്ല മുന്നേറുന്നു
എടച്ചേരി.: എസ്.കെ.എസ്.എസ്.എഫ്. പതിനൊന്നാമത് സംസ്ഥാന സര്‍ഗലയം മത്സരങ്ങള്‍ വടകര കുഞ്ഞിപ്പള്ളിയില്‍ പുരോഗമിക്കുന്നു.
രണ്ടാം ദിന പരിപാടികളില്‍ ദര്‍സുകള്‍, അറബിക് കോളജുകള്‍, കാംപസുകള്‍ ഉള്‍പ്പെട്ട സലാമ, കുല്ലിയ, ഹിദായ വിഭാഗങ്ങളില്‍ 255 പോയിന്റുകളോടെ കണ്ണൂര്‍ ജില്ലയാണ് മുന്നേറുന്നത്.
254 പോയിന്റ് നേടി മലപ്പുറം ജില്ല തൊട്ടുപിന്നിലാണ്.. 184 പോയിന്റ് നേടിയ കാസര്‍കോട് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. കോഴിക്കോട് 182 , പാലക്കാട് 138, തൃശ്ശൂര്‍ 128, വയനാട് 79എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില. 71 മത്സരങ്ങളാണ് ഇതിനകം പൂര്‍ത്തിയായത്.
ഇന്ന് രാവിലെ ഒന്‍പതു മുതല്‍ വിഖായ പൊതു വിഭാഗം മത്സരങ്ങള്‍ തുടങ്ങും. 33 ഇനങ്ങളിലാണ് ഇന്നത്തെ മത്സരങ്ങള്‍. ദഫ് മുട്ട്, ദഫ് കളി ഉള്‍പ്പെടെയുള്ള ജനപ്രിയ ഇനങ്ങള്‍ ഇന്ന് പ്രധാന വേദികളില്‍ നടക്കും.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിഭകളുടെ ശ്രദ്ദേയമായ മത്സരങ്ങള്‍ക്ക് ഇന്ന് കുഞ്ഞിപ്പള്ളിയില്‍ വേദിയുണരും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ രാവിലെ പ്രതിഭകളെ അഭിവാദ്യം ചെയ്യാനെത്തും. വൈകിട്ട് സമാപന സംഗമ ഉദ്ഘാടനവും സമ്മാനദാനവും കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിക്കുംം.
ഇതുവരെ നടന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, കെ.എന്‍.എസ് മൗലവി, ബഷീര്‍ ഫൈസി ദേശമംഗലം, മുസ്തഫ അഷ്്‌റഫി കക്കുപ്പടി, സ്വാഗതസംഘം ചെയര്‍മാന്‍ കെ.അന്‍വര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ സി.പി.ശംസുദ്ദീന്‍ ഫൈസി, ഇസ്മായില്‍ ഹാജി അജ്മാന്‍, ആശിഖ് കുഴിപ്പുറം, യു.എ. മജീദ് ഫൈസി ഇന്ത്യനൂര്‍, അമാനുല്ല റഹ്്മാനി എന്നിവര്‍ സമ്മാന വിതരണം നടത്തി.
ചിട്ടയായ സംഘാടനവും രുചിയൂറുന്ന ആതിഥേയത്വവും
[caption id="attachment_483135" align="alignnone" width="305"] വടകര കുഞ്ഞിപ്പള്ളിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ മല്‍സരഫലം നിരീക്ഷിക്കുന്നവര്‍[/caption]കുഞ്ഞിപ്പള്ളി വീണ്ടും ചരിത്രമെഴുതുന്നു
എടച്ചേരി: സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ ചരിത്രപ്പെരുമയും സ്‌നേഹ സാന്നിധ്യവും അനുഗ്രഹമൊരുക്കിയ കുഞ്ഞിപ്പള്ളിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയത്തിന് വിരുന്നെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആതിഥ്യമൊരുക്കി നാടിന്റെ സ്‌നേഹപ്പെരുമഴ.
ഇന്നലെ രാവിലെ പ്രതിഭകളെ പ്രാതല്‍ വിരുന്നൂട്ടിയത് മഹല്ലിലെ വീടുകളില്‍ നിന്ന് സ്ത്രീകള്‍ തയാറാക്കി അയച്ച വിഭവങ്ങളുമായാണ്. സ്വാഗതസംഘം രൂപീകരിച്ചത് മുതല്‍ വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങളാണ് കുഞ്ഞിപ്പള്ളി പരിപാലന സംഘം ഭാരവാഹികളും എസ്.കെ.എസ്.എസ്.എഫ് പ്രാദേശിക ഘടകങ്ങളും ഒരുക്കിയത്. ദേശീയ പാതയോരത്തെ വാദീമുഖദ്ദസ് നഗരിയിലെത്താനും മല്‍സരങ്ങളില്‍ പങ്കെടുത്ത് മടങ്ങാനും മികച്ചസൗകര്യങ്ങളാണുള്ളത്.
മൂന്നു വിഭാഗങ്ങളുടെ മല്‍സരങ്ങളും കഴിഞ്ഞ് സമ്മാനങ്ങളുമായി മടങ്ങിയ പ്രവര്‍ത്തകര്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് രണ്ടാം ദിനത്തില്‍ കുഞ്ഞിപ്പള്ളി വാദീ മുഖദ്ദസിനോട് വിട ചൊല്ലിയത്.
സര്‍ഗലയത്തിന്റെ മൂന്നാം ദിവസമായ ഇന്ന് അഞ്ച് വേദികളിലായാണ് മത്സരം അരങ്ങേറുക. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തുന്ന നൂറു കണക്കിന് വിദ്യാര്‍ഥികള്‍ നാളെ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കും.
സമൂഹ ഗാനം, ദഫ് മുട്ട്, ബുര്‍ദ ,മദ്ഹുന്നബി ഗാനം, പടപ്പാട്ട്, അറബിഗാനം, ഭക്തിഗാനം,അനൗണ്‍സ്‌മെമെന്റ് തുടങ്ങി മുപ്പത്തിരണ്ട് ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുക.വിഖായ സബ് ജൂനിയര്‍, വിഖായ ജൂനിയര്‍, വിഖായ സീനിയര്‍, വിഖായ സിനിയര്‍ ഗ്രൂപ്പ്, ഹിദായ ജൂനിയര്‍, ഹിദായ സീനിയര്‍, ഹിദായ ഗ്രൂപ്പ്, കുല്ലിയ ജൂനിയര്‍, കുല്ലിയ സീനിയര്‍, കുല്ലിയ ഗ്രൂപ്പ്, സലാമ വ്യക്തിഗതം, സലാമഗ്രൂപ്പ് എന്നിങ്ങനെ 12 വിഭാഗങ്ങളിലായാണ് സംസ്ഥാന സര്‍ഗലയത്തിലെ മത്സരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."