HOME
DETAILS
MAL
യുവമോര്‍ച്ച സിവില്‍ സപ്ലൈസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
backup
February 13 2017 | 21:02 PM
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഭക്ഷ്യധാന്യം റേഷന്‍ കടകള്‍വഴി വിതരണം ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി താലൂക്ക് സിവില്‍ സപ്ലൈസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എരഞ്ഞിപ്പാലത്ത് നിന്നും പ്രകടനമായെത്തിയ മാര്‍ച്ച് സിവില്‍സ്റ്റേഷനിലെ ഗെയ്റ്റിന് സമീപം അവസാനിച്ചു.
സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലിസ് ബാരിക്കേഡുകള്‍ തീര്‍ത്ത് തടഞ്ഞു. ഉദ്ഘാടനത്തിന് ശേഷം കുത്തിയിരിപ്പ് സമരം നടത്തിയ പ്രവര്‍ത്തകരെ പൊലിസ് പിന്നീട് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ടി.നിവേദ് അധ്യക്ഷനായി. രാഗേഷ്, സെക്രട്ടറി മഞ്ജുഷ, ബിനീഷ്, വിഷ്ണുമോഹന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."