HOME
DETAILS
MAL
പ്രതിഷേധ യോഗം നടന്നു
backup
February 13 2017 | 22:02 PM
കൊട്ടാരക്കര: താലൂക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫിസില്‍ അതിക്രമിച്ച് കയറി ഓഫിസ് രേഖകള്‍ നശിപ്പിക്കുകയും, ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.ജി.ഒ. യൂനിയന്റെയും കെ.ജി.ഒ.യുവിന്റെയും നേതൃത്വത്തില്‍ കൊട്ടാരക്കര സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫിസിന് മുന്നില്‍ പ്രതിഷേധ യോഗം നടന്നു. എന്‍.ജി.ഒ. യൂണിയന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എസ്.ബിജു യോഗം ഉദ്ഘാടനം ചെയ്തു. ടി ജയന് അധ്യക്ഷനായി. കെ.ജി.ഒ.യു. ഏരിയ പ്രസിഡന്റ് എം.പ്രദീപ് കുമാര്‍, ശശീന്ദ്രന് റ്റി.കെ രതീപ് എന്നിവര്‍ സംസാരിച്ചു. വെളളിയാഴ്ച രാവിലെ 11 മണിയോടു കൂടിയായിരുന്നു സംഭവം. പ്രതികളെ ഉടന്‍ പിടികൂടണമെന്നും അല്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."