അനശ്ചിതകാല നിരഹാര സമരം തുടങ്ങി
കൊട്ടാരക്കര: പദ്ധതി വിഹിതത്തില്‍ നിന്ന് ബി.ജെ.പി അംഗങ്ങളുടെ വാര്‍ഡുകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മൈലം പഞ്ചായത്താഫിസിന് മുന്നില്‍ ബി.ജെ.പിയുടെ അനിശ്ചിതകാല നിരഹാരസമരം തുടങ്ങി. മുട്ടമ്പലം വാര്‍ഡ് മെമ്പറും ബി.ജെപി നേതാവുമായ മുട്ടമ്പലം ഗോപാലകൃഷ്ണനാണ് നിരഹാരമനുഷ്ഠിക്കുന്നത്. ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുംവരെ സമരം തുടരാനാണ് തീരുമാനം. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ സമരം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സമിതി പ്രസിഡന്റ് കൃഷ്ണന്‍കുട്ടി അധ്യക്ഷനായിരുന്നു. കെ.വി സന്തോഷ്ബാബു സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി വയയ്ക്കല്‍ സോമന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ മാലയില്‍ അനില്‍, ഹരിമൈലംകുളം, ഷാലുകുളക്കട, എന്‍ ചന്ദ്രമോഹനന്‍, പുലമണ്‍ ശ്രീരാജ്, മഠത്തില്‍ ശശി, അനില്‍ കൈപ്പള്ളി, രാധാകൃഷ്ണന്‍, മുന്‍വാര്‍ഡംഗങ്ങളായ രാധാമണി, ഗിരിജകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
82,43910 രൂപയുടെ പദ്ധതി വിഹിതം തയാറാക്കിയതില്‍ ഒരു രൂപ പോലും ബി.ജെ.പി അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മൂന്ന് വാര്‍ഡുകള്‍ക്കും ലഭിക്കാത്തതാണ് സമരത്തിന് കാരണം. ഇതേ ആവശ്യം ഉയര്‍ത്തി വെള്ളിയാഴ്ച സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. തുടര്‍ന്നും പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് ഉപവാസസമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."