വ്യാജ ചികിത്സയ്‌ക്കെതിരേ ബഹുജനമുന്നേറ്റം രൂപപ്പെടണം: സ്പീക്കര്‍
പെരിന്തല്‍മണ്ണ: പുതിയ കണ്ടുപിടുത്തങ്ങളും ചികിത്സാരീതികളും ആധുനിക വൈദ്യശാസ്ത്ര രംഗത്ത് വലിയ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുമ്പോഴും മറുഭാഗത്ത് പുതിയ രോഗങ്ങള്‍ കടന്നുവരുന്നത് നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്.
'സ്പന്ദനം 2018' കെ.ജി.എം.ഒ.എയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരബന്ധിതമല്ലാത്ത സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാരീതികള്‍ പലപ്പോഴും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറും വൈദ്യസമൂഹവും വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും വ്യാജ ചികിത്സകര്‍ രംഗം കീഴടക്കുന്നത് ആശംഗാ ജനകമാണെന്നും രോഗത്തെ മാത്രം ചികിത്സിക്കുന്നതിനു പകരം സമൂഹത്തെകൂടി ചികിത്സിക്കുന്ന പുതിയ സംസ്‌കാരം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ. മധു അധ്യക്ഷനായി. മഞ്ഞളാംകുഴി അലി എം.എല്‍.എ, ഡോ. റഊഫ്, ഡോ.ജ്യോതിലാല്‍, ഡോ.ഫിറോസ്ഖാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."