HOME
DETAILS
MAL
ജില്ലയില്‍ 55 ഡോക്ടര്‍മാരുടെ ഒഴിവ്; നികത്തുമെന്ന് മന്ത്രി
backup
May 30 2016 | 19:05 PM
കല്‍പ്പറ്റ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ക്ഷാമം അതിവേഗം പരിഹരിക്കുമെന്ന് തൊഴില്‍-എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് അറിയിച്ചു. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ 55 ഡോക്ടര്‍മാരുടെയും വിവിധ ജീവനക്കാരുടെയും പിഎച്ച് സൂപ്പര്‍ വൈസര്‍മാരുടെയും തസ്തിക ഒഴിഞ്ഞുകിടക്കുന്നതായി യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ആശാദേവി അറിയിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരിയും വിവിധ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരും ഡോക്ടര്‍മാരുടെ അഭാവം മൂലമുള്ള പ്രശ്നങ്ങള്‍ അവതരിപ്പിച്ചതിന് മറുപടിയായിട്ടാണ് ജില്ലയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയ മന്ത്രിയുടെ ഉറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."