സൈബര്‍ സുരക്ഷ ശക്തമാക്കി യുണൈറ്റഡ് കിങ്ഡം
ലണ്ടന്‍: സൈബര്‍ രംഗത്തെ ആക്രമങ്ങള്‍ക്ക് തടയിടാന്‍ യുണൈറ്റഡ് കിങ്ഡം. സൈബര്‍ ആക്രമണങ്ങളെ നേരിടാന്‍ പുതിയ സെന്റര്‍ ആണ് യു.കെ തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് ചെയ്തു.
നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍.സി.എസ്.സി) രൂപകല്‍പ്പന ചെയ്തതാണ് പുതിയ സൈബര്‍ സുരക്ഷ സെന്റര്‍. തങ്ങള്‍ക്കു നേരെ നിരവധി സൈബര്‍ ആക്രമണങ്ങളാണ് ഉണ്ടാവുന്നത്. ഇതിനെ തടയാന്‍ നിലവിലെ സങ്കേതങ്ങള്‍ മതിയാവില്ല. അതിനാലാണ് പുതിയവ പരിഷ്‌കരിക്കപ്പെട്ടതുമായ സുരക്ഷാ സെന്റര്‍ സ്ഥാപിച്ചതെന്ന് സെന്റര്‍ ചീഫ് എക്‌സിക്യുട്ടീവ് സിയാറന്‍ മാര്‍ട്ടിന്‍ പറഞ്ഞു.
ബ്രിട്ടണ്‍ ഒരു മാസം ഏകദേശം ശക്തമായ 60 സൈബര്‍ ആക്രമണങ്ങളാണ് നേരിടുന്നത്. ഈ ആക്രമണങ്ങളെ തന്നെ 188 തരം ആക്രമണങ്ങളായി തിരിക്കാം. ഇതിനെയെല്ലാം നേരിടാനും സുരക്ഷ കൂടുതല്‍ ശക്തമാക്കാനുമുള്ള പ്രതിരോധ സംവിധാനമാണ് പുതിയ സെന്ററില്‍ ഒരുക്കിയിരിക്കുന്നതെന്ന് എന്‍.സി.എസ്.സി അധികൃതര്‍ അറിയിച്ചു.
യൂറോപ്പില്‍ തന്നെ ഡിജിറ്റല്‍ സെക്ടറില്‍ ഏറ്റവും കൂടുതല്‍ പണമിടപാടുകള്‍ നടക്കുന്നത് യു.കെയിലാണ്. ഒരു വര്‍ഷം ഏകദേശം 118 ബില്ല്യണ്‍ യൂറോയാണ് ഡിജിറ്റല്‍ രംഗത്ത് വിനിമയം ചെയ്യപ്പെടുന്നത്. അതിനാല്‍ തന്നെ ശക്തമായ സൈബര്‍ ആക്രമണങ്ങളും ഈ രംഗത്ത് ബ്രിട്ടണ്‍ നേരിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."