HOME
DETAILS
MAL
വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും
December 12 2024 | 18:12 PM
കല്‍പ്പറ്റ: വയനാട്ടിൽ സർക്കാർ ഭൂമിയിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി. അമ്പലവയൽ ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ ഭൂമിയിലെ തോട്ടത്തിൽ നിന്നാണ് കാപ്പിയും കുരുമുളകും മോഷണം പോയത്. തോട്ടത്തിലെ നിരവധി കാപ്പി ചെടികളും വെട്ടി നശിപ്പിക്കപ്പെട്ട നിലയിൽ ആണ് . നൂറ് ഏക്കറോളം വരുന്ന ഭൂമി വേണ്ടവിധത്തിൽ സംരക്ഷിക്കുന്നില്ലെന്ന വിമർശനങ്ങൾ ഉയരുന്നത്തിനിടെയാണ് മോഷണം നടന്നത്.നിലവിൽ 14 തൊഴിലാളികൾ മാത്രമാണ് ഇവിടെയുള്ളത്. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."