HOME
DETAILS
MAL
സിനിമയുടെ ഭാഗമായി ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കേണ്ടതില്ല - സുപ്രിം കോടതി
backup
February 14 2017 | 07:02 AM
ന്യൂഡല്‍ഹി: സിനിമയിലും ഡോക്യുമെന്ററിയിലും ദേശീയഗാനം ആലപിക്കുന്ന രംഗങ്ങളില്‍ എഴുന്നേറ്റ് നില്‍ക്കേണ്ടെന്ന് സുപ്രിം കോടതി. ഹരജി പരിഗണിക്കവേയാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന ഉത്തരവ് സിനിമയിലെ രംഗത്തിന് ബാധകമാണോ എന്നതില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
നേരത്തെ സിനിമ തുടങ്ങുന്നതിന് മുമ്പ് തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ആസമയത്ത് പ്രേക്ഷകര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."