കരുനാഗപ്പള്ളിയില്‍ എട്ടോളം സ്ഥലങ്ങളില്‍ തീപിടുത്തം
കരുനാഗപ്പള്ളി: ചൂട് കൂടുന്നതോടെ കരുനാഗപ്പള്ളിയുടെ വിവിധ പ്രദേശങ്ങളില്‍ തീപിടുത്തം വ്യാപകമാകുന്നു. താലൂക്കിലെ എട്ടോളം സ്ഥലങ്ങളില്‍ പുല്ലുകള്‍ക്കും മറ്റും തീ പടര്‍ന്ന് പിടിച്ചതോടെ ജനം ഭീതിയിലായി. കഴിഞ്ഞ ദിവസം മാടന്‍കാവ് ജങ്ഷന്‍, ചങ്ങന്‍കുളങ്ങര തുടങ്ങിയ എട്ടോളം സ്ഥലങ്ങളില്‍ പുല്ലുകള്‍ക്കും കുറ്റിക്കാടുകള്‍ക്കും പകല്‍ സമയം തീ ആളിപ്പടര്‍ന്ന് പിടിച്ചു. തക്ക സമയം ഫയര്‍ഫോഴ്‌സ് ഇടപെട്ടതിനാലാണ് തീയണക്കാന്‍ സാധിച്ചത്. വരും ദിവസങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഫയര്‍ഫോഴ്‌സ് കേന്ദ്രങ്ങള്‍ പറഞ്ഞു.
കന്നേറ്റി കരോട്ട് മുക്കില്‍ 11 കെ.വി ലൈനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ലൈനില്‍ തീപിടിച്ചു. തീപ്പൊരി സമീപം സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോമറിന്റെ അടുത്ത പുല്ലില്‍ വീണ് തീ ആളിപടര്‍ന്ന്. സമയോചിതമായി നാട്ടുകാര്‍ ഇടപ്പെട്ട് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉണങ്ങിനില്‍ക്കുന്ന പുല്ലുകള്‍കിടയിലേക്ക് അലഷ്യമായി പുകവലിക്കാര്‍ സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നതോടെ പുല്ലുകള്‍ക്കും ചപ്പുചവറുകള്‍ക്കും തീ ആളിപ്പടര്‍ന്ന്പിടിച്ച് അപകടം ക്ഷണിച്ച് വരുത്തുന്നതായും പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."