HOME
DETAILS

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

  
Web Desk
December 11, 2024 | 4:41 PM

World Chess Championship tie in round of 13 Gukesh and Ding Liren for the final battle

സിംഗപ്പൂര്‍: ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ 13-ാം റൗണ്ട് മത്സരം സമനിലയില്‍ പിരിഞ്ഞു. അഞ്ചു മണിക്കൂര്‍ നീണ്ട മത്സരം സമനിലയില്‍ പിരിഞ്ഞതോടെ, 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്. നാളെയാണ് അവസാന റൗണ്ട് മത്സരം നടക്കുക.

12-ാം റൗണ്ട് മത്സരത്തില്‍ ഗുകേഷിനെ ഡിങ് ലിറന്‍ പരാജയപ്പെടുത്തിയിരുന്നു. ഇതോടെയാണ് പിന്നിലായിരുന്ന ലിറന്‍ പോയിന്റില്‍ ഒപ്പത്തിനൊപ്പമെത്തിയത് (6-6) ഞായറാഴ്ച നടന്ന 11-ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനെതിരെ നിര്‍ണായക ജയം ഗുകേഷ് പിടിച്ചെടുത്തിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്.

14 പോരാട്ടങ്ങളുള്ള ചാംപ്യന്‍ഷിപ്പില്‍ ഇനി ഒരു മത്സരം മാത്രമാണ് ബാക്കി നിൽക്കുന്നത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാംപ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകള്‍ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കില്‍ അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ കണ്ടെത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരുമിച്ചിരുന്ന് മദ്യപിച്ചു, അളവിനെ ചൊല്ലി തർക്കം; ടാക്‌സി ഡ്രൈവറെ വെട്ടിപ്പരുക്കേൽപ്പിച്ചു; നാലുപേർ പിടിയിൽ

Kerala
  •  11 days ago
No Image

മന്നം ജയന്തി ആഘോഷ പരിപാടിക്കിടെ കൈകൊടുക്കാന്‍ എഴുന്നേറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, അവഗണിച്ച് ചെന്നിത്തല

Kerala
  •  11 days ago
No Image

സൊഹ്റാന്‍ മംദാനിക്ക് പിന്നാലെ ഉമർ ഖാലിദിന് പിന്തുണയുമായി എട്ട് അമേരിക്കൻ എം.പിമാർ; ന്യായമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യം, ഇന്ത്യയുടെ കാര്യത്തിൽ ഇടപെടേണ്ടെന്നു ബിജെപി

International
  •  11 days ago
No Image

19 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ ഇന്ന് വിധി

Kerala
  •  11 days ago
No Image

എഐ ഉപയോ​ഗിച്ച് അശ്ലീല ഉള്ളടക്കം പങ്കുവക്കുന്നത് തടയണം; എക്‌സിന് കേന്ദ്രത്തിന്റെ നോട്ടീസ്; 72 മണിക്കൂറിനകം റിപ്പോർട്ട് സമർപിക്കാൻ നിർദേശം

National
  •  11 days ago
No Image

2025 ജനുവരി മുതല്‍ നവംബര്‍ വരെ ബഹ്റൈന്‍ വിമാനത്താവളത്തിലെത്തിയത് റെക്കോര്‍ഡ് യാത്രക്കാര്‍

bahrain
  •  11 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം: മംഗളയും തുരന്തോയും അടക്കമുള്ള ട്രെയിനുകൾ വൈകും

Kerala
  •  11 days ago
No Image

ആസ്തി 10.75 ട്രില്യൻ ദിർഹം; ലോകത്തിലെ വലിയ നാലാമത്തെ നിക്ഷേപക രാജ്യായി യു.എ.ഇ

uae
  •  11 days ago
No Image

സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുത്തനെ താഴോട്ട്; അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാനുള്ള നീക്കം അനിശ്ചിതത്വത്തിൽ

Kerala
  •  11 days ago
No Image

പടരുന്ന പകർച്ചവ്യാധികൾ; കേരളത്തിൽ കഴിഞ്ഞവർഷം പൊലിഞ്ഞത് 540 ജീവനുകൾ

Kerala
  •  11 days ago