'സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിക്കണം'
ആലപ്പുഴ : പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരും ധനവകുപ്പും കനത്ത വീഴ്ച വരുത്തിയതായി എ.ഐ.ടി.യു.സ .
വ്യവസായങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ കെ.പി രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പരമ്പരാഗത വ്യവസായമായ കളള് ചെത്ത് വ്യവസായത്തെ സര്‍ക്കാര്‍ പാടെ അവഗണിക്കുകയാണ്. ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പാണ് വ്യക്തമായ നടപടി സ്വീകരിക്കേണ്ടത്.
എന്നാല്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിക്കാന്‍ ധനകാര്യ വകുപ്പ് തയ്യാറായിട്ടില്ല. ഇത്തരം നിലപാടില്‍നിന്നും ധനമന്ത്രി പിന്‍മാറണം.
വിദേശമദ്യ വ്യവസായത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അതേനയം തന്നെ കളളു വ്യവസായത്തിലും കാട്ടണം. കയര്‍ , കശുവണ്ടി മേഖലയിലും അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
വിവിധ ട്രേഡ് യൂണിയനുകളുമായി മദ്യനയത്തെ കുറിച്ച് അഭിപ്രായങ്ങള്‍ സ്വീകരിച്ചെങ്കിലും ഇതുവരെയും നയം വ്യക്തമാക്കിയിട്ടില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പി ജോതിസ്, എന്‍ രമേശന്‍, ഡി പി മധു, എന്‍ ആര്‍ അജയന്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."