ആനാവൂര്‍ നാഗപ്പന് വീണ്ടും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പനെ വീണ്ടും തെരഞ്ഞെടുത്തു. രണ്ടാംതവണയാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയാകുന്നത്.
45 അംഗ ജില്ലാ കമ്മിറ്റിയെയും ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
കടകംപള്ളി സുരേന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2016 മാര്‍ച്ചിലാണ് ആനാവൂര്‍ നാഗപ്പനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷകത്തൊഴിലാളി യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ ആനാവൂര്‍ പ്രവര്‍ത്തിച്ചുവരുന്നു. കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റായും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുതിയ ജില്ലാ കമ്മിറ്റിയില്‍ ഏഴുപേര്‍ പുതുമുഖങ്ങളാണ്. ഐ. സാജു, എ.എ റഹീം, കെ. ശശാങ്കന്, അഡ്വ. എസ്. ഷാജഹാന്, വി.എസ് പത്മകുമാര്‍, എം.ജി മീനാംബിക, കെ. ആന്‍സലന്‍ എന്നിവരാണ് പുതുമുഖങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."