HOME
DETAILS

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

  
Web Desk
December 14 2024 | 11:12 AM

south Korea parliament impeach president Yoon Suk Yeol

 


സിയോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സിക് യോളിനെ ഇംപീച്ച് ചെയ്തു. രാജ്യത്തെ പട്ടാള നിയമം ഏര്‍പ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രസിഡന്റിനെ പുറത്താക്കിയത്. 300 അംഗ പാര്‍ലമെന്റില്‍ 204 അംഗങ്ങള്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 85 പേര്‍ മാത്രമാണ് യൂന്‍ സുക് യോളിനെ പുന്തുണച്ച് രംഗത്തെത്തിയത്. ഇതില്‍ എട്ട് വോട്ടുകള്‍ അസാധുവാവുകയും, മൂന്ന് പേര്‍ വിട്ട് നില്‍ക്കുകയും ചെയ്തു. സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ പ്രസിഡന്റിന് എതിരെയാണ് വോട്ട് ചെയ്തത്. 

പ്രതിപക്ഷം കൊണ്ടുവന്ന രണ്ടാമത്തെ ഇംപീച്ച്‌മെന്റ് പ്രമേയമാണ് പാസായത്. കഴിഞ്ഞയാഴ്ച്ചയും യൂനിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നെങ്കിലും ഭരണകക്ഷി അംഗങ്ങള്‍ സഭ നടപടികള്‍ ബഹിഷ്‌കരിച്ചതോടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇംപീച്ച് ചെയതതോടെ പ്രസിഡന്റിന്റെ അധികാരങ്ങളും ചുമതലകളും താല്‍ക്കാലികമായി റദ്ദാക്കപ്പെടും. എങ്കിലും സഭയുടെ തീരുമാനത്തിനെതിരെ യൂനിന് ഭരണഘടന കോടതിയെ സമീപിക്കാനാവും. 

അതേസമയം പ്രതിപക്ഷം ഉത്തരകൊറിയയോട് ആഭിമുഖ്യം കാണിക്കുന്നുവെന്നാരോപിച്ചാണ് യൂന്‍ സുക് യുന്‍ രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ചത്. പ്രതിപക്ഷം സമാന്തര സര്‍ക്കാരുണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും യൂന്‍ ആരോപിച്ചിരുന്നു. 

എന്നാല്‍ നിയമത്തിനെതിരെ സൗത്ത് കൊറിയന്‍ ജനത ശക്തമായ പ്രതിഷേധമാണ് നടത്തിയത്. പാര്‍ലമെന്റിനകത്തും, പൊതുനിരത്തുകളിലും പ്രതിഷേധം വ്യാപകമായതോടെ ആറ് മണിക്കൂറുകള്‍ക്ക് ശേഷം നിയമം പിന്‍വലിക്കേണ്ടി വരികയും ചെയ്തു. ഇന്ന് നടന്ന ഇംപീച്ച്‌മെന്‍് നടപടികള്‍ക്കിടെയും പാര്‍ലമെന്റിന് പുറത്ത് ലക്ഷങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

South Korea President impeached over his martial law order


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഡാക്കില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം

National
  •  2 hours ago
No Image

കരൂര്‍ ദുരന്തം; ഹരജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും; വിജയ്ക്കും സ്റ്റാലിനും നിര്‍ണായക ദിനം

National
  •  2 hours ago
No Image

നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  3 hours ago
No Image

ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്

National
  •  3 hours ago
No Image

മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം

uae
  •  3 hours ago
No Image

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺ​ഗ്രസ് 

National
  •  3 hours ago
No Image

വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം

International
  •  3 hours ago
No Image

ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാ​ഗ്രത നിർദേശം

Kerala
  •  3 hours ago
No Image

ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും

National
  •  4 hours ago
No Image

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്

Kerala
  •  4 hours ago