HOME
DETAILS
MAL
സഊദിയിലെ ദ്വിദിന അവധി സംബന്ധിച്ച് പുനരാലോചന നടത്തും
backup
February 06 2018 | 03:02 AM
ജിദ്ദ: സഊദിയില്‍ രണ്ട് വര്‍ഷം മുന്‍പ് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത ദ്വിദിന അവധി സംബന്ധിച്ച് പുനരാലോചന നടത്തുന്നു. സ്വകാര്യ മേഖലയില്‍ ആഴ്ചയില്‍ രണ്ട് ദിവസം അവധി എന്നതിന് പകരം വെള്ളിയാഴ്ച മാത്രമായി ചുരുക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
പ്രതിദിന തൊഴില്‍ സമയം കുറയ്ക്കുന്നത് സംബന്ധിച്ചും നിര്‍ദേശമുണ്ട്. വെള്ളിയാഴ്ച സ്വകാര്യമേഖലക്ക് മുഴുവന്‍ അവധി നല്‍കണം. ആഴ്ചയില്‍ 40 മണിക്കൂറിന് പകരം 48 മണിക്കൂര്‍ സേവനം ചെയ്യുന്നത് സാമ്പത്തിക മേഖലക്ക് കരുത്തു പകരും.
രണ്ട് ദിവസം അവധി നടപ്പാക്കിയത് വഴി വ്യവസായരംഗത്ത് തിരിച്ചടിയായെന്ന് വാദിച്ച് നേരത്തെ കൗണ്‍സില്‍ ഓഫ് ചേംബേഴ്സിലെ അംഗങ്ങളടക്കം നിരവധി സ്ഥാപന ഉടമകള്‍ രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."