HOME
DETAILS
MAL
പച്ചക്കറി കൃഷി പദ്ധതിയുമായി കൃഷി വകുപ്പ്
backup
February 15 2017 | 02:02 AM
കോഴിക്കോട്: കോര്പറേഷന് പരിധിയിലെ ഫ്ളാറ്റുകളിലും ടെറസുകളിലും ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുള്ള നൂതന പദ്ധതിയുമായി കൃഷിവകുപ്പ്.
പ്രധാനമായും നഗരത്തിലെ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്ക്കുതകുന്ന തരത്തിലാണ് കൃഷിരീതികള്‍ സജ്ജീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി അഞ്ചു പേരടങ്ങുന്ന പ്രത്യേക ഗ്രൂപ്പുകള്‍ക്ക് 30 ഗ്രോബാഗുകളില്‍ പച്ചക്കറിത്തൈകള്കൈമാറും. പ്ലാസ്റ്റിക് പൈപ്പും തിരികളും ഉപയോഗിച്ച് സ്ഥിരം സംവിധാനം എന്നിവ ഈ പദ്ധതിയിലൂടെ നല്‍കുന്നുണ്ട്. 8000 രൂപ ചെലവു വരുന്ന പദ്ധതിക്ക് 2000 രൂപയാണ് ഗുണഭോക്താവ് അടയ്ക്കേണ്ടണ്ടത്. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന് സംഘടിപ്പിക്കുന്ന പദ്ധതി കോഴിക്കോട് കോര്പറേഷന് പരിധിയിലെ കോഴിക്കോട്, ബേപ്പൂര്‍, ചെറുവണ്ണൂര്‍-നല്ലളം, എലത്തൂര്‍ കൃഷിഭവനുകള്‍ വഴിയാണ് നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."