HOME
DETAILS
MAL
ബാലചന്ദ്രന്‍ ഫുട്‌ബോള്‍ പുരസ്‌കാരം മുഹമ്മദ് ലാമിസിന്
backup
February 15 2017 | 02:02 AM
കോഴിക്കോട്: ഫുട്‌ബോള്‍ താരം കെ. ബാലചന്ദ്രന്റെ പേരിലുള്ള ഫുട്‌ബോള്‍ പുരസ്‌കാരം കോഴിക്കോട് ജില്ലാ അണ്ടര്‍-19 ടീം ക്യാപ്റ്റന്‍ മുഹമ്മദ് ലാമിസിന്. അണ്ടര്‍-12, 13, 14, 15ന്റെ കോഴിക്കോട് ജില്ലാ ടീമിനെ പ്രധിനിധീകരിച്ചിരുന്നു.
കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള ഇന്റര്‍ ഡിസ്ട്രിക്റ്റ് അണ്ടര്‍-19 ചാംപ്യന്‍ഷിപ്പില്‍ കോഴിക്കോടിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നടത്തിയ മികച്ച പ്രകടനം പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. പതിനൊന്നായിരത്തൊന്ന് രൂപയും ഫലകവും കീര്‍ത്തിപത്രവുമാണ് അവാര്‍ഡ്.
25ന് വൈകിട്ട് അഞ്ചിന് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രദീപ്കുമാര്‍ എം.എല്‍.എ അവാര്‍ഡ് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."