ഉപരാഷ്ട്രപതിയുടെ ഹജ്ജ് ക്വാട്ടയില്‍ കേരളത്തില്‍ നിന്ന് ഒരാള്‍ക്ക് അവസരം
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: ഉപരാഷ്ട്രപതിയുടെ പേരില്‍ അനുവദിക്കപ്പെട്ട ഹജ്ജ് ക്വാട്ടയില്‍ കേരളത്തില്‍ നിന്ന് അവസരം ലഭിച്ചത് ഒരാള്‍ക്ക് മാത്രം. ക്വാട്ടയിലെ 75 ല്‍ 42 സീറ്റുകള്‍ വീതം വെച്ചപ്പോഴാണ് കേരളത്തിന് ഒരു സീറ്റ് ലഭിച്ചത്. ശേഷിക്കുന്നവ വൈകാതെ വീതം വയ്ക്കും.വിതരണം ചെയ്തതില്‍ 17 സീറ്റുകളും ലഭിച്ചത് ഡല്‍ഹിക്കാണ്. ജമ്മുകാശ്മിരിന് ഏഴും, ഉത്തര്‍ പ്രദേശിന് ആറും സീറ്റ് ലഭിച്ചു. ഉത്തരാഖണ്ഡ്(2), മഹാരാഷ്ട്ര(4), മധ്യപ്രദേശ്(2), ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍, തെലങ്കാന എന്നിവക്ക് ഓരോ സീറ്റും ലഭിച്ചു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശ കാര്യ വകുപ്പ് എന്നിവര്‍ക്കാണ് പ്രത്യേക ഹജ്ജ് ക്വാട്ട അനുവദിക്കാറുളളത്. ഇതില്‍ ഉപരാഷ്ട്രപതിയുടെ 75 ഹജ്ജ് ക്വാട്ടയില്‍ 42 സീറ്റുകളാണ് അനുവദിക്കപ്പെട്ടിട്ടുളളത്.
പ്രത്യേക ക്വാട്ടവഴി ഹജ്ജിന് അനുമതി ലഭിച്ചവര്‍ ഈ മാസം 15ന് മുമ്പായി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുകയും, ഹജ്ജിന്റെ ആദ്യഗഡു പണം അടയ്ക്കുകയും വേണം.
തീര്‍ഥാടകരുടെ രേഖകള്‍ ജൂണ്‍ 22 നകം സംസ്ഥാന ഹജ്ജ് കമ്മറ്റികള്‍ കേന്ദ്ര ഹജ്ജ് കമ്മറ്റിക്കും കൈമാറണം.കേരളത്തില്‍ നിന്ന് ഇതുവരെ 9943 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."