HOME
DETAILS
MAL
കഥകളി ആചാര്യന് മടവൂര്‍ വാസുദേവന്‍ നായര്‍ കുഴഞ്ഞുവീണു മരിച്ചു
backup
February 06 2018 | 18:02 PM
കൊല്ലം: കഥകളി ആചാര്യന് മടവൂര്‍ വാസുദേവന്‍ നായര്‍ (89) വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം അഞ്ചല്‍ അഗസ്ത്യാകോഡ് മഹാദേവക്ഷേത്രത്തില്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ മടവൂരിനെ സീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രാജ്യം 2011ല്‍ മടവൂരിനെ പദ്മഭൂഷണ്‍ നല്കി ആദരിച്ചിരുന്നു. കൂടാതെ കേരള കലാമണ്ഡലം അവാര്‍ഡ്, സംഗീതനാടക അക്കാദമി അവാര്‍ഡ്, രംഗകുലപതി, തുളസീവനം, കലാദര്‍പ്പണ തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
കേരള കലാമണ്ഡലത്തില്‍ കഥകളി അധ്യാപകനായിരുന്നു. ഇന്ത്യക്ക് അകത്തും പുറത്തും നിരവധി വേദികളില്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി അമ്മ. മക്കള്‍: മധു, മിനി, ഗംഗ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."