HOME
DETAILS

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

  
Web Desk
December 15, 2024 | 9:51 AM

Saudi Work Visa Exam Mandatory for More Professions

റിയാദ്: സഊദിയിലേക്ക് വരുന്നവർക്ക് കൂടുതൽ തൊഴിലുകളിൽ കൂടി പരീക്ഷ നിർബന്ധമാക്കി. ഇതോടെ, 174 തൊഴിലുകൾക്ക് പരീക്ഷ നിർബന്ധമായി. ഇന്ത്യയിൽ നിന്നടക്കം എത്തുന്ന തൊഴിലാളികൾക്കാണ് ഇനി അവരവരുടെ പ്രൊഫഷൻ പരീക്ഷ പാസായ ശേഷം മാത്രമായിരിക്കും സഊദിയിലേക്ക് വരാൻ പറ്റുക. ഹൗസ് ഡ്രൈവർ, ലേബർ പ്രൊഫഷനുകൾ ഒഴികെ മുഴുവൻ ജോലികൾക്കും അതാത് രാജ്യങ്ങളിൽനിന്നു തന്നെ പരീക്ഷ ഇതോടെ നിർബന്ധമായി. 

അഗ്രികൾച്ചറൽ എക്യുപ്മെന്റ് മെക്കാനിക്, ഓട്ടോ മെക്കാനിക്, ബ്ലാക് സ്മിത്, ബിൽഡർ, ബസ് മെക്കാനിക്, ബാർബർ, കാർ ഡ്രൈവർ, കാർ ഇലക്ട്രീഷ്യൻ, ആശാരി, ഷെഫ്, മേസൺ, ക്രാഫ്റ്റ്സ്മാൻ, ക്രഷർ ഓപ്പറേറ്റർ, വെൽഡർ, വുഡ് വർക്ക് മെക്കാനിക് തുടങ്ങിയ 174 തസ്‌തികകളിലേക്കാണ് പരീക്ഷ നിർബന്ധമാക്കിയത്.

നിലവിൽ കേരളത്തിൽ ഓട്ടോ ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഡിവൈസസ് മെയിന്റനൻസ് ടെക്നിഷ്യൻ, ഓട്ടോ മെക്കാനിക്, എച്ച്.വി.എ.സി മെക്കാനിക്, പവർ കേബിൾ കണക്ടർ, എച്ച്.വി.എ.സി, ഓട്ടോമേറ്റീവ് മെകാനിക്, പ്ലബിംഗ്, വെൽഡിംഗ് ബിൽഡിംഗ് ഇലക്ട്രീഷ്യൻ, പൈപ്പ് ഇൻസ്റ്റാളർ, ഇലക്ട്രീഷ്യൻ, ബ്ലാക് സ്മിത് എന്നീ പോസ്റ്റുകളിലേക്ക് നിലവിൽ  ടെസ്റ്റിന് സൗകര്യമുണ്ട്.

രാജ്യത്ത് തൊഴിലാളികൾ യോഗ്യതയുള്ളവരായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ മന്ത്രാലയം ആവിഷ്‌കരിച്ച തൊഴിൽ യോഗ്യത പരീക്ഷക്ക് തുടക്കമിട്ടത്. 2021 ജൂലൈ ഒന്ന് മുതൽ അഞ്ച് ഭാഷകളിൽ ആരംഭിച്ച പരീക്ഷകളിൽ വിജയിക്കുന്നവർക്ക് അഞ്ച് വർഷത്തെ സർട്ടിഫിക്കറ്റും നൽകും. അഞ്ചു വർഷത്തിനു ശേഷം പരീക്ഷ കൂടാതെ സർട്ടിഫിക്കറ്റ് പുതുക്കി നൽകും. 23 പ്രധാന വകുപ്പുകൾക്ക് കീഴിലെ നിരവധി പ്രോഫഷ്നുകൾ പരീക്ഷക്ക് വിധേയമാക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  3 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  3 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  3 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  3 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  3 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  3 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  3 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  3 days ago