HOME
DETAILS

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

  
December 15 2024 | 16:12 PM

235 kg of Sandalwood Seized After 3-Day Surveillance Following Tip-Off

മലപ്പുറം: മഞ്ചേരിക്ക് സമീപം വീട്ടിൽ നിന്ന് 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. 12 ചാക്കുകളിൽ ആയി വീടിനുള്ളിലും പരിസരങ്ങളിലുമായാണ് ചന്ദനമരത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്. വീട്ടുടമ പുല്ലാര വളമംഗലം സ്വദേശി അലവിക്കെതിരെ കേസെടുത്തു. എന്നാൽ ഇയാളെ പിടികൂടാനായില്ല. 

വീട് കേന്ദ്രീകരിച്ചു ചന്ദനം വിൽക്കുന്നതായി ഡിഎഫ്ഒമാരായ വിപി ജയപ്രകാശ് (ഫ്ലയിങ് സ്ക്വാഡ്), പി കാർത്തിക് എന്നിവർക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസം നടത്തിയ നിരീക്ഷണത്തിനു ശേഷം ഇന്നലെ രാവിലെയാണ് വീട്ടിനുള്ളിൽ പരിശോധന തുടങ്ങിയത്. അടുക്കളയിൽ അടുപ്പിനു സമീപം ഉൾപ്പെടെ വീട്ടിലും പരിസരത്തും പലഭാഗങ്ങളിൽ സൂക്ഷിച്ച 12 ചാക്ക് ചന്ദനമുട്ടികൾ, ചീളുകൾ, വേരുകൾ എന്നിവ പരിശോധനയിൽ കണ്ടെടുത്തു. എന്നാൽ വീട്ടുടമയായ അലവിയെ പിടികൂടാനായില്ല.

എസ്എഫ്ഒ പികെ വിനോദ്, എൻപി പ്രദീപ് കുമാർ, പി അനിൽകുമാർ, എൻ സത്യരാജ്, ടി ബെൻസീറ, ടിപി രതീഷ്, റിസർവ് ഫോഴ്സ് ഡെപ്യൂട്ടി റേഞ്ചർ വി രാജേഷ്, ഷറഫുദ്ദീൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. കേസ് തുടരന്വേഷണത്തിനായി കൊടുമ്പുഴ  ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. 

A massive haul of 235 kg of sandalwood has been seized by authorities following a 3-day surveillance operation based on a tip-off, highlighting the ongoing efforts to combat wildlife crime.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്നു വേട്ട; 750 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Kerala
  •  2 days ago
No Image

ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ; പദ്ധതിയെക്കുറിച്ച് കൂടുതലറിയാം

Kerala
  •  2 days ago
No Image

സ്‌കൂളുകളിൽ റാഗിങ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കുന്ന കാര്യം പരിഗണനയിൽ; മന്ത്രി വി.ശിവൻകുട്ടി

Kerala
  •  2 days ago
No Image

വിമാനത്തിനുള്ളിൽ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നെന്ന് ഇന്നലെ മടങ്ങിവന്ന യുവാവ്; മോദി-ട്രംപ് കൂടിക്കാഴ്ച പരാജയമെന്ന് കോൺഗ്രസ്

latest
  •  2 days ago
No Image

ആറ് മാസം പ്രായമായ കുഞ്ഞിനോടും പോലും കൊടും ക്രൂരത; കൊട്ടാരക്കരയിൽ വടിവാൾ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

3 ട്രെയിനുകള്‍ വൈകി, പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകളുടെ അനൗണ്‍സ്‌മെന്റ് ആശയക്കുഴപ്പമുണ്ടാക്കി; ദുരന്തത്തെക്കുറിച്ച് പൊലിസ്

National
  •  2 days ago
No Image

ഹജ്ജ് 2025: റദ്ദാക്കിയ റിസര്‍വേഷനുകള്‍ക്കുള്ള റീഫണ്ട് വ്യവസ്ഥകള്‍ വ്യക്തമാക്കി സഊദി അറേബ്യ

latest
  •  2 days ago
No Image

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത, കയ്യില്‍ വെള്ളം കരുതുക, ജാഗ്രത പാലിക്കുക

Kerala
  •  2 days ago
No Image

റമദാന്‍ 2025: യുഎഇയില്‍ സന്നദ്ധ സേവകനാകാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം

uae
  •  2 days ago
No Image

Kerala Gold Rate Updates |ഇനിയും കുറയുമോ സ്വര്‍ണ വില; സൂചനകള്‍ പറയുന്നതിങ്ങനെ

Business
  •  2 days ago