HOME
DETAILS

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

  
Web Desk
December 15 2024 | 09:12 AM

CPM Kozhikode District Secretary P Mohanan Clarifies Remarks on Mek 7 Amid Criticism

കോഴിക്കോട്: മെക് 7നെതിരായ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍. മെക് 7നെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മോഹനന്‍ പ്രതികരിച്ചു. തങ്ങള്‍ക്ക് മെക് 7നെ കുറിച്ച് ആക്ഷേപമില്ല. എന്നാല്‍, ഇത്തരം പൊതുകൂട്ടായ്മകളില്‍ നുഴഞ്ഞുകയറി മതനിരപേക്ഷത തകര്‍ക്കാന്‍ സംഘപരിവാര്‍, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ എന്നിവര്‍ ശ്രമിക്കുന്നുണ്ട്. അതാണ് കഴിഞ്ഞ ദിവസം താന്‍ പറഞ്ഞതെന്നും പി.മോഹനന്‍ വിശദമാക്കി.

എല്ലാതരം വര്‍ഗീയതകളേയും സി.പി.എം എതിര്‍ക്കാറുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒന്നിനേയും സി.പി.എം അനുകൂലിക്കില്ല. മെക് 7 മുന്‍ സൈനികന്‍ തുടങ്ങിയെന്നാണ് മനസിലാക്കുന്നത്. അതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ആരോപണങ്ങളുമായി രംഗത്തുവന്നതോടെയാണ് നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായ മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍ (മെക് 7) വ്യായാമ കൂട്ടായ്മയെച്ചൊല്ലി വിവാദമുയര്‍ന്നത്. മെക് 7ന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്നും പോപുലര്‍ ഫ്രണ്ട് സ്വാധീനം പിന്നിലുണ്ടെന്നുമാണ് കണ്ണൂര്‍ ജില്ലയില്‍ നടന്ന സി.പി.എം ഏരിയ സമ്മേളനത്തില്‍ മോഹനന്‍ ആരോപിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി

Kerala
  •  4 days ago
No Image

ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു

latest
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-08-02-2025

PSC/UPSC
  •  4 days ago
No Image

ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

uae
  •  4 days ago
No Image

പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ

qatar
  •  4 days ago
No Image

കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്

Kerala
  •  4 days ago
No Image

റമദാൻ 2025: സംഭാവന പണമായി നൽകുന്നത് നിരോധിച്ച് കുവൈത്ത്; ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ ഉപയോ​ഗിക്കാൻ നിർദ്ദേശം

Kuwait
  •  4 days ago
No Image

ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result

National
  •  4 days ago
No Image

ഇലട്രിക് സ്കൂട്ടർ ഇടിച്ച് 72കാരന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

കൊല്ലത്ത് കടൽ മണൽ ഖനനത്തിനെതിരെ കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ

Kerala
  •  4 days ago