HOME
DETAILS

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

  
Web Desk
December 15, 2024 | 12:28 PM

Delhi Assembly Elections aam admi panel

 

ന്യൂഡല്‍ഹി: 2025ല്‍ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാന സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ആം ആദ്മി പാര്‍ട്ടി. 38 അംഗ സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവിട്ടത്. അരവിന്ദ് കെജ് രിവാള്‍ ഇത്തവണ ന്യൂഡല്‍ഹിയില്‍ നിന്ന് ജനവിധി തേടും. മുഖ്യമന്ത്രി അതിഷി ഒരിക്കല്‍കൂടി കല്‍ക്കാജിയില്‍ നിന്ന് മത്സരിക്കും. സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷിലാണ് മത്സരിക്കുക. 

കസ്തൂര്‍ബ നഗറില്‍ ബിജെപി വിട്ട് പാര്‍ട്ടിയിലെത്തിയ രമേഷ് പെഹ്ല്‌വാനെ പരീക്ഷിക്കാനാണ് പാര്‍ട്ടി നീക്കം. നിലവില്‍ മദന്‍ലാല്‍ ആണ് അവിടെ എംഎല്‍എ. രമേഷ് പെഹ്ലുവാനും അദ്ദേഹത്തിന്റെ ഭാര്യയും കൗണ്‍സിലറുമായ കുസും ലതയും കഴിഞ്ഞ ദിവസമാണ് ബിജെപി വിട്ട് ആം ആദ്മി പാര്‍ട്ടിയിലെത്തിയത്. 

ഇതിന് പുറമെ ഗോപാല്‍റായ്, സത്യേന്ദ്ര കുമാര്‍ ജെയ്ന്‍, ദുര്‍ഗേഷ് പതക് തുടങ്ങിയവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

മത്സരത്തില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്ന് അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു. ബിജെപി ചിത്രത്തിലില്ലെന്നും, കൃത്യമായ ആസൂത്രണമോ, ഡല്‍ഹിയെ കുറിച്ചുള്ള കാഴ്ച്ചപ്പാടോ അവര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Delhi Assembly Elections aam admi panel 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago