HOME
DETAILS

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

  
Web Desk
December 15 2024 | 09:12 AM

Bulldozer Raj Continues in Sambhal Despite Supreme Court Order

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗി സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജ് തുടരുന്നു.  ഷാഹി മസ്ജിദിന് സമീപമുള്ള വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി. അനധികൃതമായ വൈദ്യുത കണക്ഷനുകള്‍ കണ്ടെത്തുക, ഗ്യാസ് കണക്ഷനുകള്‍ കണ്ടെത്തുക തുടങ്ങിയവയാണ് ലക്ഷ്യമെന്നും യജ്ഞത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് ജില്ലാ ഭരണകൂടം പറയുന്നത്. 250 ഓളം വീടുകളില്‍ ഇത്തരത്തിലുള്ള അനധികൃത കയ്യേറ്റങ്ങളുണ്ടെന്നും ജില്ലാ ഭരണകൂടം ന്യായീകരണമുന്നയിക്കുന്നു. 

ഉത്തര്‍പ്രദേശിലെ സംഭലില്‍ സംഘ്പരിവാര്‍ അവകാശവാദമുന്നയിക്കുന്ന ഷാഹി മസ്ജിദ് നിലനില്‍ക്കുന്ന പ്രദേശത്ത് വൈദ്യുതി മോഷണവും കൈയേറ്റവും ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വ്യാപക ബുള്‍ഡോസര്‍ രാജ്. ആരംഭിച്ചത്. 

പ്രദേശത്തെ പുനരുജ്ജീവിപ്പിക്കാനും അനധികൃത വൈദ്യുതി കണക്ഷനുകള്‍ തടയാനുമാണ് സമഗ്രമായ ഡ്രൈവ് ലക്ഷ്യമിടുന്നതെന്നാണ് ജില്ലാ അധികൃതരുടെ അവകാശവാദം. ചരിത്രപ്രസിദ്ധമായ മസ്ജിദിന് ചുറ്റുമുള്ള കൈയേറ്റങ്ങള്‍ ഒഴിവാക്കാന്‍ ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നതായും ജില്ലാ മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

അനധികൃത നിര്‍മാണമെന്നാരോപിച്ച് വീടുകളുള്‍പ്പെടെ ഒരുഡസനിലധികം കെട്ടിടങ്ങളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. ബുള്‍ഡോസര്‍ രാജിനെതിരായ സുപ്രിംകോടതിയുടെ ശക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി.


ബുള്‍ഡോസര്‍ രാജിനിടെ പ്രദേശത്ത് കൈയേറ്റം ചെയ്യപ്പെട്ടതെന്ന് പറയുന്ന ക്ഷേത്രവും അതിന് താഴെ കിണറും കണ്ടെത്തിയതായും  പൊലിസ് പറയുന്നു. ശിവന്റെ വിഗ്രഹമുള്ള ക്ഷേത്രമാണ് കണ്ടെത്തിയത്. 42 വര്‍ഷത്തിന് ശേഷം ക്ഷേത്രം പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കുന്നതിനായി ശുചീകരിച്ചുകൊണ്ടിരിക്കുകയാണുെന്നും രാജേന്ദര്‍ പെന്‍സിയ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; ഗുരുതര പരുക്കുകളോടെ ഭര്‍ത്താവ് ആശുപത്രിയില്‍

Kerala
  •  7 days ago
No Image

ഒരുവര്‍ഷത്തേക്ക് 3,000 രൂപ, 15 വര്‍ഷത്തേക്ക് 30,000- ദേശീയപാതകളില്‍ ടോള്‍ പാസുമായി കേന്ദ്രം

Kerala
  •  7 days ago
No Image

വീണ്ടും ദുര്‍മന്ത്രവാദക്കൊല; രണ്ടു വയസുകാരനെ ഗ്രൈന്‍ഡര്‍ മെഷീന്‍ കൊണ്ട് വെട്ടിനുറുക്കി; 5 പേർ പിടിയിൽ

National
  •  7 days ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടില്‍  ധനക്കമ്മി കൂടി, വരുമാനം കുറഞ്ഞു

Kerala
  •  7 days ago
No Image

ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം

Kerala
  •  7 days ago
No Image

നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം

Kerala
  •  7 days ago
No Image

ഒറീസയില്‍ വനത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി

National
  •  7 days ago
No Image

പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണനെ എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും

Kerala
  •  7 days ago
No Image

ഡല്‍ഹി ആര് ഭരിക്കും? മുഖ്യമന്ത്രിക്കായി ബിജെപിയില്‍ ചര്‍ച്ച സജീവം

National
  •  7 days ago
No Image

പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി

Kerala
  •  7 days ago